For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2006 -ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനം, തകര്‍പ്പന്‍ പ്രകടനത്തിന് പിന്നിലെ രഹസ്യം ശ്രീശാന്ത് പറയും

ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രതിഭയാര്‍ന്ന ഫാസ്റ്റ് ബൗളറായിരുന്നു മലയാളി താരം ശ്രീശാന്ത്. 2005 -ല്‍ ശ്രീശാന്ത് ആദ്യമായി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. 2006 -ല്‍ ശ്രീശാന്തിന്റെ മികവില്‍ ഇന്ത്യ ആദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് ജയം സ്വന്തമാക്കി. അന്ന് ജൊഹന്നാസ്ബര്‍ഗില്‍ നടന്ന ടെസ്റ്റില്‍ എട്ടു വിക്കറ്റുകളാണ് ശ്രീശാന്ത് പിഴുതെടുത്തത്. ഇതില്‍ ആദ്യ ഇന്നിങ്‌സിലെ അഞ്ചു വിക്കറ്റ് നേട്ടവും പെടും.

അന്നത്തെ മത്സരത്തില്‍ ശ്രീശാന്തായിരുന്നു മാന്‍ ഓഫ് ദി മാച്ച്. വര്‍ഷങ്ങള്‍ക്കിപ്പുറം പഴയ ക്രിക്കറ്റ് സ്മരണകള്‍ പുതുക്കുമ്പോള്‍ 2006 -ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ശ്രീശാന്തിന്റെ മനസ്സില്‍ ഇപ്പോഴും ജ്വലിച്ചു നില്‍ക്കുകയാണ്.

2006 -ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനം, തകര്‍പ്പന്‍ പ്രകടനത്തിന് പിന്നിലെ രഹസ്യം ശ്രീശാന്ത് പറയും

അന്നത്തെ പരമ്പരയില്‍ നായകന്‍ സൗരവ്് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും തന്റെ പ്രകടനത്തെ എങ്ങനെ സ്വാധീനിച്ചെന്ന് അടുത്തിടെ നടന്ന അഭിമുഖത്തില്‍ ശ്രീശാന്ത് വെളിപ്പെടുത്തുകയുണ്ടായി. ഒരിടവേളയ്ക്ക് ശേഷം ക്രിക്കറ്റില്‍ തിരിച്ചുവരാന്‍ ഗാംഗുലി ശ്രമിക്കുന്ന കാലത്താണ് ദക്ഷിണാഫ്രിക്കന്‍ പര്യടനം നടക്കുന്നത്. നെറ്റ്‌സില്‍ ഏറെസമയം ചിലവഴിക്കാറുള്ള ഗാംഗുലി തന്നെക്കൊണ്ടാണ് കൂടുതല്‍ സമയവും പന്തെറിയച്ചതെന്ന് ശ്രീശാന്ത് ഓര്‍ത്തെടുത്തു. ഇടംകയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് എതിരെ എങ്ങനെ മികവോടെ പന്തെറിയണമെന്ന് പഠിപ്പിച്ചതും ഗാംഗുലിയാണ്, ഒരു ദേശീയ മാധ്യമത്തോട് ശ്രീശാന്ത് വെളിപ്പെടുത്തി.

അന്നത്തെ പര്യടനത്തില്‍ മികച്ച ബൗളിങ് പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞതില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനും നിര്‍ണായക പങ്കുണ്ടെന്ന് ശ്രീശാന്ത് പറയുന്നു. 'ഏതു ലൈനില്‍ വേണം പന്തെറിയാനെന്ന കാര്യത്തില്‍ സച്ചിന്‍ മിക്കപ്പോഴും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പര്യടനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഇടംകയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് എതിരെയാണ് ഞാന്‍ കൂടുതല്‍ മികച്ചു നിന്നത്. പരമ്പരയില്‍ ഉടനീളം ഗ്രെയിം സ്മിത്തിനെ കുഴക്കാന്‍ എനിക്ക് കഴിഞ്ഞു. ഓരോ വിക്കറ്റു വീഴ്ത്തുമ്പോഴും സച്ചിന്റെയടുക്കലേക്കാണ് ഞാന്‍ ഓടിച്ചെല്ലാറ്. കാരണം മിഡ് ഓഫിലും മിഡ് ഓണിലും നില്‍ക്കുമ്പോള്‍ എവിടെ പന്തെറിയണമെന്ന് സച്ചിന്‍ പറഞ്ഞുതരാറുണ്ടായിരുന്നു. അന്നത്തെ ടെസ്റ്റില്‍ ഞാന്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി. എന്നാല്‍ എന്റെ നേട്ടത്തിന് പിന്നില്‍ ഗാംഗുലിയും സച്ചിനുമായിരുന്നു', ശ്രീശാന്ത് ഓര്‍ത്തെടുത്തു.

'ഇതേസമയം, ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യയുടെ ആദ്യജയമാണ് അന്നത്തേതെന്ന് പിന്നീടാണ് ഞാനറിഞ്ഞത്. നെറ്റ്‌സില്‍ സച്ചിന്‍, ഗാംഗുലി പോലുള്ള ഇതിഹാസങ്ങള്‍ക്ക് നേരെയാണ് ഞാന്‍ പന്തെറിഞ്ഞത്. ഞാനെന്ന ബൗളറെ വളര്‍ത്തിയെടുക്കുന്നതില്‍ ഇതു ഏറെ നിര്‍ണായകമായി', ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. അന്നത്തെ ടെസ്റ്റ് പരമ്പരയില്‍ മൂന്നു മത്സരങ്ങളില്‍ നിന്നായി 18 വിക്കറ്റുകളാണ് ശ്രീശാന്ത് കുറിച്ചത്. പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന വിക്കറ്റുവേട്ടക്കാരനും ശ്രീശാന്തുതന്നെ. എന്നാല്‍ 1-2 എന്ന നിലയ്ക്ക് സന്ദര്‍ശകര്‍ തോറ്റുമടങ്ങുകയാണുണ്ടായത്.

Story first published: Monday, May 11, 2020, 21:30 [IST]
Other articles published on May 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+