വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പോരാട്ട വഴിയിലെ ശ്രീശാന്ത്; ചരിത്രം ഇങ്ങനെ

പോരാട്ട വഴിയിലെ ശ്രീശാന്ത്

ന്യൂഡല്‍ഹി: ഏറെ നാളുകള്‍ നീണ്ട നിയമപോരാട്ടതിന് ശേഷം എസ്. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നു. ബി.സി.സി.ഐയുടെ കടുംപിടുത്തത്തിന് മുന്നില്‍ ക്രിക്കറ്റ് കരിയര്‍ കൊട്ടിയടക്കപ്പെട്ട ശ്രീശാന്തിന്റെ തിരുച്ചുവനാരുള്ള പോരാട്ടങ്ങളിലൂടെ ഒന്നു തിരിഞ്ഞുനോക്കാം.

പ്രായം വെല്ലുവിളിയല്ല, ഉറപ്പായിട്ടും കളിക്കും, മടങ്ങിവരവ് ഈ ലീഗിലൂടെ... മനസ്സ് തുറന്ന് ശ്രീശാന്ത്പ്രായം വെല്ലുവിളിയല്ല, ഉറപ്പായിട്ടും കളിക്കും, മടങ്ങിവരവ് ഈ ലീഗിലൂടെ... മനസ്സ് തുറന്ന് ശ്രീശാന്ത്

2013ലെ ഐ.പി.എല്‍

2013ലെ ഐ.പി.എല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സുപ്രധാന ബൗളറായി ശ്രീശാന്ത് തിളങ്ങുന്ന കാലത്താണ് താരത്തിന് ഇത്തരമൊരു തിരിച്ചടി നേരിട്ടത്.2013 സീസണിലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരമാണ് ശ്രീയെ കുടുക്കിയത്. രാജസ്ഥാന്‍ താരമായിരുന്ന ശ്രീശാന്ത് വാതുവെപ്പുകാരുമായി സംസാരിച്ചെന്നും ഒത്തുകളിക്കുന്നതിനായി 10 ലക്ഷം രൂപ വാങ്ങിയെന്നും ആരോപിച്ചാണ് അജിത് ചന്ദില, അങ്കിത് ചവാന്‍ എന്നിവര്‍ക്കൊപ്പം ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ശ്രീശാന്തിന്റെ ഫോണ്‍ സംഭാഷണെ തെളിവായുണ്ടെന്ന് പറഞ്ഞ പോലീസ് മത്സരത്തിനിടെ ശ്രീശാന്ത് പോക്കറ്റില്‍ വെള്ളത്തുണി വെച്ചത് ഇടനിലക്കാര്‍ക്കുളള അടയാളമായാണെന്നും ആരോപിച്ചു.

ബി.സി.സി.ഐ വിലക്ക്

ബി.സി.സി.ഐ വിലക്ക്

പ്രാഥമിക അന്വേഷണത്തിന് പിന്നാലെ ബി.സി.സി.ഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. പിന്നീട് ശ്രീശാന്തിനൊപ്പം പിടിക്കപ്പെട്ട താരങ്ങളുടെ വിലക്ക് നീക്കിയെങ്കിലും ശ്രീശാന്തിന് ഇളവ് നല്‍കാന്‍ ബി.സി.സി.ഐ തയ്യാറായില്ല. നിയമപരമായി സമീപിച്ചപ്പോഴെല്ലാം ശ്രീശാന്തിനെതിരേ തെളിവുണ്ടെന്നും ഇളവ് അനുവദിച്ചാല്‍ മറ്റു താരങ്ങള്‍ക്കത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ബി.സി.സി.ഐ വാദിച്ചത്. ബി.സി.സി.ഐയുടെ ഈ വാദങ്ങള്‍ ഹൈക്കോടതി ശരിവെച്ചതോടെയാണ് നീതി നേടി ശ്രീശാന്ത് സുപ്രീം കോടതിയിലെത്തിയത്.

കുറ്റക്കാരനല്ലെന്ന് ആണയിട്ട് ശ്രീശാന്ത്

കുറ്റക്കാരനല്ലെന്ന് ആണയിട്ട് ശ്രീശാന്ത്

തന്നെ കുടുക്കിയതാണെന്നും തെറ്റു ചെയ്തിട്ടില്ലെന്നും അന്ന് മുതലേ ശ്രീശാന്ത് പറഞ്ഞിരുന്നു. 10 ലക്ഷം രൂപയ്ക്കുവേണ്ടി ഒത്തുകളിച്ചെന്ന വാദം തെറ്റാണെന്നും തന്നെ മനപ്പൂര്‍വം കുടുക്കുകയുമായിരുനെന്നാണ് ശ്രീശാന്ത് വാദിച്ചിരുന്നത്. തിഹാര്‍ ജയിലില്‍പ്പുടെ ജയില്‍വാസം നടത്തേണ്ടി വന്ന ശ്രീശാന്തിനെ 2015ല്‍ ഡല്‍ഹി കോടതി കുറ്റവിമുക്തനാക്കി. തുടര്‍ന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ചപ്പോഴാണ് ബി.സി.സി.ഐ ശ്രീയെ തഴഞ്ഞത്. അന്ന് ശ്രീക്കൊപ്പം വിലക്ക് നേരിട്ടവര്‍ക്ക് പിന്നീട് കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ശ്രീശാന്തിന് മാത്രമാണ് അവഗണന നേരിടേണ്ടി വന്നതെന്നതാണ് വസ്തുത.കേരളത്തിനുവേണ്ടി കളിക്കുന്നതിലും കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനും ശ്രീശാന്തിന് ക്ഷണം ഉണ്ടായിരുന്നെങ്കിലും ബി.സി.സി.ഐയുടെ പിടിവാശിക്ക് മുന്നില്‍ അവസരം നഷ്ടപ്പെട്ടു

തിരിച്ചുവരവ് പ്രയാസം

തിരിച്ചുവരവ് പ്രയാസം

തിരിച്ചുവരാന്‍ ശ്രീശാന്തിന് തടസമായിട്ടുള്ള പ്രധാന കാരണം ഒത്തുകളി കേസില്‍ കുറ്റവിമുക്‌നാക്കാത്തതാണ്. ഇക്കാരണം ചൂണ്ടിക്കാട്ടി ശ്രീശാന്തിന്റെ തിരിച്ചുവരവ് നീട്ടാന്‍ ബി.സി.സി.ഐക്ക് സാധിക്കും.വിദേശത്ത് കളിക്കണമെങ്കില്‍ ബി.സി.സി.ഐ എന്‍.ഒ.സി നല്‍കണം.ഇതിനും സാധ്യത വിരളമാണ്.

ഇന്ത്യക്കുവേണ്ടി 27 ടെസ്റ്റും 53 ഏകദിനവും 10 ട്വന്റി20യും കളിച്ചിട്ടുള്ള ശ്രീശാന്ത് യഥാക്രമം 87,75,7 വിക്കറ്റുകളും സ്വന്തമാക്കി.

ഇതാവുമോ ഇന്ത്യന്‍ ലോകകപ്പ് ടീം? പ്രമുഖ താരം പുറത്ത്!! മഞ്ജരേക്കറുടെ ടീം ഇങ്ങനെ... ഇതാവുമോ ഇന്ത്യന്‍ ലോകകപ്പ് ടീം? പ്രമുഖ താരം പുറത്ത്!! മഞ്ജരേക്കറുടെ ടീം ഇങ്ങനെ...

Story first published: Friday, March 15, 2019, 14:44 [IST]
Other articles published on Mar 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X