Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിലക്ക് നീക്കാതെ കൊച്ചി സ്റ്റേഡിയത്തില്‍ കയറില്ല: ശ്രീശാന്ത്

കൊച്ചി: ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂറിന്റെ ഒരു വിളി പ്രതീക്ഷിച്ചിരിക്കുകയാണ് താനെന്ന് മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത്. ശ്രീശാന്തിന്റെ കാര്യം പരിഗണിക്കുമെന്ന് താക്കൂര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ശ്രീ ഇക്കാര്യം പറഞ്ഞത്. അനുരാഗ് താക്കൂറുമായി കൂടിക്കാഴ്ചയ്ക്ക് താന്‍ സമയം ചോദിച്ചിട്ടുണ്ട്.

ആജീവനാന്ത വിലക്ക് നീക്കുന്നതിനായി എനിക്ക് ബി സി സി ഐയില്‍ അപ്പീല്‍ നല്‍കാമെന്ന് അദ്ദേഹം ഒരു ടി വി ചാനലിനോട് പറഞ്ഞിരുന്നു. ബി സി സി ഐ തനിക്ക് അനുകൂലമായ ഒരു തീരുമാനം എടുക്കുമെന്നതിന്റെ സൂചനയായിട്ടാണ് ഇത് തോന്നുന്നത്. എന്തായാലും താന്‍ അപ്പീല്‍ കൊടുക്കും. അനുരാഗ് താക്കൂറിന്റെ ഫോണ്‍കോളിന് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോള്‍.

sreesanth-bowl

മുന്‍ ദില്ലി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ ഇപ്പോള്‍ ബി സി സി ഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിന്റെ മുഖ്യ ഉപദേഷ്ടാവാണ്. എന്നാല്‍ ഇത് തനിക്ക് പ്രതികൂലമാകില്ല എന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്. എന്തൊക്കെപ്പറഞ്ഞാലും അദ്ദേഹവും ഒരു മനുഷ്യനല്ലേ. അദ്ദേഹത്തിനുമില്ലേ ഹൃദയം - ശ്രീശാന്ത് ചോദിച്ചു. ഒത്തുകളിക്കേസില്‍ ശ്രീശാന്തിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത് നീരജ് കുമാറാണ്.

കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പരീശീലനം നടത്തി എന്ന റിപ്പോര്‍ട്ടുകള്‍ ശ്രീശാന്ത് നിഷേധിച്ചു. ആജീവനാന്ത വിലക്ക് നീക്കിയാല്‍ മാത്രമേ താന്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കൂ എന്നാണ് ശ്രീശാന്ത് പറയുന്നത്. കലൂര്‍ സ്റ്റേഡിയത്തില്‍ ശ്രീശാന്തിന് കളിക്കാന്‍ അനുമതി നല്‍കുമെന്ന് സ്റ്റേഡിയം ഉടമസ്ഥരായ ജി സി ഡി എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Story first published: Wednesday, July 29, 2015, 13:55 [IST]
Other articles published on Jul 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+