വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീശാന്ത് വീണ്ടും ഐപിഎല്ലിലേക്ക്! പുതിയ ടീമില്‍ നിന്നും ഓഫര്‍- വെളിപ്പെടുത്തി മധു ബാലകൃഷ്ണന്‍

ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തി വിലക്ക് അവസാനിച്ചിരുന്നു

1
ശ്രീശാന്ത് വീണ്ടും ഐപിഎല്ലിലേക്ക്! | Oneindia Malayalam

കൊച്ചി: ഇന്ത്യയുടെ മുന്‍ പേസറും കേരളത്തിന്റെ അഭിമാന താരവുമായിരുന്ന ശ്രീശാന്തിനെ വീണ്ടുമൊരിക്കല്‍ക്കൂടി ഐപിഎല്ലില്‍ കാണാനാവുമോ? 37കാരനായ അദ്ദേഹത്തിന് ഐപില്ലിന്റെ വാതില്‍ പൂര്‍ണമായും അടഞ്ഞുവെന്നു കരുതാന്‍ വരട്ടെ. 2021ലെ അടുത്ത ഐപിഎല്ലില്‍ ശ്രീശാന്ത് കളിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഹോദരീ ഭര്‍ത്താവും പ്രശസ്ത ഗായകവുമായ മധു ബാലകൃഷ്ണന്‍.

IND vs AUS: റൂട്ടും കടന്ന് പുജാര, ഓസീസിനെ ഏറ്റവുമധികം 'വെള്ളം കുടിപ്പിച്ച താരം', റെക്കോര്‍ഡ്IND vs AUS: റൂട്ടും കടന്ന് പുജാര, ഓസീസിനെ ഏറ്റവുമധികം 'വെള്ളം കുടിപ്പിച്ച താരം', റെക്കോര്‍ഡ്

മുഹമ്മദ് അമീറിനെ ഞാന്‍ പരിശീലിപ്പിക്കാം; സഹായ വാഗ്ദാനവുമായി ഷുഹൈബ് അക്തര്‍മുഹമ്മദ് അമീറിനെ ഞാന്‍ പരിശീലിപ്പിക്കാം; സഹായ വാഗ്ദാനവുമായി ഷുഹൈബ് അക്തര്‍

കൗമുദി ചാനലിനോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒത്തുകളി വിവാദത്തിന്റെ പേരില്‍ ഏഴു വര്‍ഷത്തെ വിലക്ക് അവസാനിച്ച ശ്രീ വീണ്ടും ക്രിക്കറ്റില്‍ സജീവമാവാന്‍ തയ്യാറെടുക്കുകയാണ്.

അഹമ്മദാബാദ് ടീമിനായി കളിച്ചേക്കും

അഹമ്മദാബാദ് ടീമിനായി കളിച്ചേക്കും

ഐപിഎല്ലിന്റെ അടുത്ത സീസണിസല്‍ കളിക്കാന്‍ ശ്രീശാന്തിന് ക്ഷണം ലഭിച്ചതായും പുതുതായി ടൂര്‍ണമെന്റിലേക്കു വരുന്ന അഹമ്മദാബാദ് ഫ്രാഞ്ചൈസിക്കു വേണ്ടിയാവും താരം കളിക്കാന്‍ സാധ്യതയെന്നും മധു ബാലകൃഷ്ണന്‍ വ്യക്തമാക്കി.
പുതിയ സീസണിലേക്കു രണ്ടു പുതിയ ഫ്രാഞ്ചൈസികളെക്കൂടി ഉള്‍പ്പെടുത്താന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. ഈ മാസം ഇതേക്കുറിച്ച് ബിസിസിഐ അന്തിമ തീരുമാനം സ്വീകരിക്കും. രണ്ടു ഫ്രാഞ്ചൈസികളില്‍ ഒന്ന് അഹമ്മദാബാദില്‍ നിന്നായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഈ ടീമിലേക്കാണ് ശ്രീക്കു ക്ഷണം വന്നിട്ടുള്ളതെന്നാണ് മധു ബാലകൃഷ്ണന്‍ സൂചിപ്പിച്ചിരിക്കുന്നത്.

ശ്രീശാന്തിനു നല്‍കാനുള്ള ഉപദേശം

ശ്രീശാന്തിനു നല്‍കാനുള്ള ഉപദേശം

ശ്രീശാന്തിന് സഹോദര തുല്യനായ വ്യക്തി കൂടിയാണ് മധു ബാകൃഷ്ണന്‍. ക്രിക്കറ്റ് കരിയര്‍ വീണ്ടും തുടങ്ങാന്‍ തയ്യാറെടുക്കുന്ന ശ്രീക്ക് നല്‍കാനുള്ള സന്ദേശം എന്താണെന്നുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു- ഉശിരോടെ തന്നെ കളിക്കണം. സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് നഷ്ടപ്പെടുത്താതെ നോക്കണം. ഡെന്നിസ് ലില്ലിക്കു കീഴില്‍ ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് പരിശീലിച്ചതിനാല്‍ ഓസീസിന്റെ ശൈലി ശ്രീയിലും കാണാം. പ്രകോപിപ്പിച്ചും സ്ലെഡ്ജ് ചെയ്തും കൂടുതല്‍ അഗ്രസീവായി കളിക്കുന്നവരാണ് ഓസീസ് താരങ്ങള്‍.
ഈ ശൈലി പിന്തുടരുന്നതു കൊണ്ടു തന്നെ ശ്രീശാന്ത് മുന്‍കോപക്കാരനും അഹങ്കാരിയുമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇതു ശരിയല്ല. വളരെ സൗമ്യനായ മാന്യമായി പെരുമാറുന്ന വ്യക്തിയുമാണ്. വീണ്ടും കളിക്കാനിറങ്ങുമ്പോള്‍ എത്ര വിക്കറ്റുകള്‍ നേടിയാലും ആഹ്ലാദ പ്രകടനം അതിര് വിടാതെ നോക്കാന്‍ ശ്രമിക്കണമെന്നായിരുന്നു ശ്രീയോടു പറഞ്ഞത്.

കേരള ടീമിലൂടെ മടങ്ങിവരും

കേരള ടീമിലൂടെ മടങ്ങിവരും

സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ ദിവസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചപ്പോള്‍ സംഘത്തില്‍ ശ്രീശാന്തും ഉള്‍പ്പെട്ടിരുന്നു. 2021 ജനുവരിയിലായിരിക്കും മുഷ്താഖ് അലി ട്രോഫി. ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി നടക്കുന്ന താരലേലത്തില്‍ ഫ്രാഞ്ചൈസികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രീക്കു ലഭിക്കുന്ന ഏറ്റവും മികച്ച അവസരം കൂടിയായിരിക്കും ആ ടൂര്‍ണമെന്റ്.
2013ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനായി കളിക്കവെയാണ് ഒത്തുകളി സംശയത്തിന്റെ പേരില്‍ ശ്രീ അറസ്റ്റിലായത്. തുടര്‍ന്നു അദ്ദേഹത്തെ ബിസിസിഐ വിലക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ശ്രീ നിരപരാധിയാണെന്നു തെളിഞ്ഞെങ്കിലും ആജീവനാന്ത വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായില്ല. തുടര്‍ന്നു വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ശ്രീ ഇതിനെതിരേ വിജയം നേടിയെടുത്തത്.
ഇന്ത്യക്കു വേണ്ടി മൂന്നു ലോകകപ്പുകളില്‍ കളിച്ചിട്ടുള്ള ശ്രീശാന്ത് രണ്ടു തവണ ചാംപ്യന്‍മാരായ ടീമിന്റെ ഭാഗവുമായിരുന്നു. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവയായിരുന്നു ഇത്. ഇന്ത്യക്കു വേണ്ടി 53 ഏകദിനങ്ങളില്‍ നിന്നും 75ഉം 27 ടെസ്റ്റുകളില്‍ നിന്നും 87ഉം 10 ടി20കളില്‍ നിന്നും ഏഴും വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Source: Kaumudy tv

Story first published: Friday, December 18, 2020, 12:40 [IST]
Other articles published on Dec 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X