വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബേസില്‍ തമ്പി ഉപദേശം തേടുന്നത് ശ്രീശാന്തില്‍ നിന്ന്; ബിസിസിഐ കലിപ്പ് തീര്‍ക്കുമോ?

ഹൈദരാബാദ്: മലയാളി താരം ബേസില്‍ തമ്പി ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തിളങ്ങുന്ന താരമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള ഇടവഴിയില്‍ നില്‍ക്കുന്ന ബേസില്‍ തന്റെ മാര്‍ഗ്ഗനിര്‍ദ്ദേശകനായി കാണുന്നത് കേരളത്തില്‍ നിന്നുമുള്ള മറ്റൊരു താരത്തെയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച പേസ് താരങ്ങളില്‍ ഒരാളായ എസ്. ശ്രീശാന്തില്‍ നിന്നുമാണ് അവശ്യഘട്ടങ്ങളില്‍ താന്‍ ഉപദേശം തേടുന്നതെന്ന് ബേസില്‍ തമ്പി വ്യക്തമാക്കി.

ഐപിഎല്‍ വാതുവെപ്പ് ആരോപിക്കപ്പെട്ട് പുറത്തായ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് ഇദ്ദേഹത്തിന് മുന്നില്‍ വാതില്‍ തുറന്നിട്ടില്ല. 'എന്തെങ്കിലും സംശയങ്ങള്‍ തോന്നുമ്പോള്‍ ശ്രീ ഭായിയുമായി സംസാരിക്കും. മാനസികമായി തളര്‍ന്നിരുന്നാല്‍ അദ്ദേഹത്തിന് മെസേജ് അയയ്ക്കും, ശ്രീ മറുപടിയും നല്‍കും. ചില ഘട്ടങ്ങളില്‍ എന്ത് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞുതരും, പ്രോത്സാഹിപ്പിക്കുകയും ചെയ്യും', ബേസില്‍ തമ്പി അഭിമുഖത്തില്‍ വ്യക്തമാക്കി.

page

ശ്രീശാന്തിനെ വീഴ്ത്തിയത് ഐപിഎല്‍ ആണെങ്കില്‍ ബേസില്‍ തമ്പിയെ ഉയര്‍ത്തുന്നതും അതേ ടൂര്‍ണമെന്റാണ്. കഴിഞ്ഞ ഐപിഎല്ലിന് ശേഷമാണ് ബേസില്‍ ശ്രദ്ധാതാരമായി മാറുന്നത്. 2017 സീസണ് ശേഷം ദിയോദര്‍ ട്രോഫി, ദുലീപ് ട്രോഫി, ഇന്ത്യ എ ടീമുകളില്‍ ഇടം ലഭിച്ച ബേസിലിന് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടി20 ഇന്ത്യന്‍ ടീമിലും ഇടം ലഭിച്ചിരുന്നു. പരിശീലനം കഠിനമായി തുടരണമെന്ന് എംഎസ്‌കെ പ്രസാദ് പറഞ്ഞതായും ബേസില്‍ പറയുന്നു.

ഇന്ത്യക്ക് പേസ് താരങ്ങളുടെ ഒരു നീണ്ട നിരയുള്ളതിനാല്‍ മത്സരം കടുക്കുമ്പോഴാണ് ബേസില്‍ തമ്പിയുടെ ഉദയം. എന്നാല്‍ ആരോടും മത്സരിക്കാനില്ലെന്നും, തന്റെ കളി മെച്ചപ്പെടുത്തുന്നതില്‍ മാത്രമാണ് ശ്രദ്ധയെന്നും ബേസില്‍ വ്യക്തമാക്കുന്നു. തന്റെ കുറവുകളെക്കുറിച്ചും ബോധ്യമുണ്ടെന്നതാണ് ഈ മലയാളി താരത്തിന്റെ സവിശേഷത.

Story first published: Friday, April 27, 2018, 8:55 [IST]
Other articles published on Apr 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X