ശ്രീശാന്ത് അടങ്ങിയിരിക്കില്ല, താരത്തിന്റെ അടുത്ത നീക്കം!! മുട്ടുകുത്തുമോ ബിസിസിഐ...
കൊച്ചി: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് മല്‍സരരംഗത്തേക്ക് ഏതു വിധേനയെങ്കിലും മടങ്ങിവരാനുള്ള ഒരുക്കത്തിലാണ്. ബിസിസിഐ തനിക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരേ ഹൈക്കോടതിയെ താരം ഹൈക്കോടതിയെ സമീപിച്ചുകഴിഞ്ഞു. വിലക്ക് നീക്കുന്നതിനോടൊപ്പം അച്ചടക്കസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ റദ്ദാക്കണമെന്നുമാണ് ശ്രീശാന്തിന്റെ ആവശ്യം. 2103ലെ ഐപിഎല്ലില്‍ വാതുവയ്പ്പില്‍ പങ്കാളിയായെന്ന ആരോപണത്തെ തുടര്‍ന്നാണ് താരത്തിന് ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്.

ദില്ലിയിലെ അഡീഷണല്‍ സെഷന്‍സ് കോടതി തന്നെ കുറ്റവിമുക്തനാക്കിയിട്ടും ബിസിസിഐ വിലക്ക് നീക്കാത്തത് നിയമവിരുദ്ധമാണെന്നും താരം ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനുശേഷം ബിസിസിഐയ്ക്ക് താന്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്ന് ശ്രീശാന്ത് ഹരജിയില്‍ കുറിച്ചു.

അടുത്ത മാസം സ്‌കോട്ടിഷ് ക്ലബ്ബിനായി കളിക്കാന്‍ ശ്രീശാന്തിന് ഓഫര്‍ ലഭിച്ചിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാന്‍ ബിസിസിഐക്കു നിര്‍ദേശം നല്‍കണമെന്നും താരം ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications