വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിലക്ക് നീക്കിയെങ്കിലും ശ്രീശാന്തിന്റെ മടങ്ങിവരവ് നടക്കാനിടയില്ല; പന്ത് ബിസിസിഐയുടെ കോര്‍ട്ടില്‍

ദില്ലി: വാതുവെപ്പുകാര്‍ക്കുവേണ്ടി ഒത്തുകളി നടത്തിയെന്നതിന്റെ പേരില്‍ ആജീവനാന്ത വിലക്ക് നേരിട്ട ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ക്രിക്കറ്റ് കളത്തിലേക്കുള്ള മടങ്ങിവരവ് ദുഷ്‌കരമാകും. സുപ്രീം കോടതി ആജീവനാന്ത വിലക്ക് മാത്രമേ നീക്കിയിട്ടുള്ളൂ എന്നതാണ് ശ്രീശാന്തിന് തിരിച്ചടിയാകുന്നത്. ശ്രീശാന്തിന്റെ വിലക്ക് കാലാവധി ബിസിസിഐയ്ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ലോകകപ്പ് ടീമിലെത്തുമോ മായങ്ക്? മഹാരാഷ്ട്രയെ തല്ലിച്ചതച്ച് താരം... കര്‍ണാടകയ്ക്ക് കന്നിക്കിരീടംലോകകപ്പ് ടീമിലെത്തുമോ മായങ്ക്? മഹാരാഷ്ട്രയെ തല്ലിച്ചതച്ച് താരം... കര്‍ണാടകയ്ക്ക് കന്നിക്കിരീടം

ഇതോടെ ആജീവനാന്ത വിലക്ക് പത്തോ പതിനഞ്ചോ വര്‍ഷത്തേക്ക് എന്നതിലേക്ക് മാറ്റാന്‍ ബിസിസിഐയ്ക്ക് സാധിക്കും. 2013ലെ ഐപിഎല്‍ സീസണിടെയാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാരെ ഒത്തുകളിയുടെ പേരില്‍ അറസ്റ്റ് ചെയ്തത്. കളിക്കാരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍, ആജീവനാന്ത വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായില്ല.


ബിസിസിഐ തീരുമാനിക്കും

ബിസിസിഐ തീരുമാനിക്കും

വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിട്ടും ബിസിസിഐ വിലക്ക് തുടരുന്നത് ശരിയല്ലെന്നുകാട്ടിയാണ് ശ്രീശാന്ത് സൂപ്രീംകോടതിയെ സമീപിച്ചത്. കോടതി ബിസിസിഐ നടപടി അംഗീകരിക്കുമ്പോള്‍തന്നെ ആജീവനാന്ത വിലക്ക് പിന്‍വലിക്കാനാണ് നിര്‍ദ്ദേശിച്ചത്. ശ്രീശാന്തിനുള്ള ശിക്ഷാ നടപടി ബിസിസിഐയ്ക്ക് തീരുമാനിക്കാമെന്നുള്ള സുപ്രീംകോടതി നിരീക്ഷണം ശ്രദ്ധേയമാണ്.

മടങ്ങിവരവ് ശ്രമകരമാകും

മടങ്ങിവരവ് ശ്രമകരമാകും

ശ്രീശാന്ത് എപ്പോള്‍ കളിക്കളത്തില്‍ ഇറങ്ങണമെന്ന് ബിസിസിഐയ്ക്ക് തീരുമാനിക്കാം. ബിസിസിഐ ശ്രീശാന്തിനോടുള്ള നിലപാട് തുടരുകയാണെങ്കില്‍ താരം വീണ്ടും കളിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. മുപ്പത്തിയാറുവയസ് പ്രായമായ താരത്തിന് ഇനി ഏതെങ്കിലും ടീമിനായി കളിക്കുക ശ്രമകരമായിരിക്കും. നീണ്ടനാള്‍ കളിക്കളത്തില്‍നിന്നും വിട്ടുനിന്നതിനാല്‍ ശ്രീശാന്തിന് ഫിറ്റ്‌നസും ഫോമും വീണ്ടെടുക്കുകയും വെല്ലുവിളിയാകും.

രഞ്ജി ടീമിലൂടെ ഐപിഎല്ലിലെത്തുമോ

രഞ്ജി ടീമിലൂടെ ഐപിഎല്ലിലെത്തുമോ

അതേസമയം, വിദേശ ലീഗുകളില്‍ കളിക്കാന്‍ ശ്രീശാന്തിന് ബിസിസിഐ സമ്മതം കൊടുക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്. കേരള രഞ്ജി ടീമിലൂടെ കുറഞ്ഞപക്ഷം ഐപിഎല്ലിലെങ്കിലും കളിക്കാമെന്ന പ്രതീക്ഷ ശ്രീശാന്തിനുണ്ട്. എന്നാല്‍, യുവതാരങ്ങളെ മാറ്റിനിര്‍ത്തി ശ്രീശാന്തിന് കേരള ടീമില്‍ ഇനി അവസരം നല്‍കാന്‍ ഇടയില്ല. എന്തായാലും ബൗളറായി കളത്തിലിറങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളില്‍ വൈകാതെ തന്നെ സജീവമാകാമെന്നത് ശ്രീശാന്തിനെ സംബന്ധിച്ച് ആശ്വാസകരമാണ്.

Story first published: Friday, March 15, 2019, 12:15 [IST]
Other articles published on Mar 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X