Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയല്ലെങ്കില്‍ മറ്റൊരു രാജ്യം... ശ്രീശാന്തിന്റെ ആ മോഹവും നടക്കില്ല, ഇനിയെന്ത് ?

ദില്ലി: ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള ഇന്ത്യയുടെ മുന്‍ മലയാളി പേസര്‍ എസ് ശ്രീശാന്തിന്റെ പ്രതീക്ഷകള്‍ മങ്ങുന്നു. താരത്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് അടുത്തിടെ ഹൈക്കോടതി പുനസ്ഥാപിച്ചിരുന്നു. ഇതിനെതിരേ ശക്തമായ ഭാഷയിലാണ് ശ്രീശാന്ത് പ്രതികരിച്ചത്.

മറ്റേതു രാജ്യത്തിനു വേണ്ടിയും കളിക്കാന്‍ താന്‍ തയ്യാറാണെന്ന് ശ്രീ തുറന്നടിച്ചിരുന്നു. താരത്തിന്റെ ഈ കമന്റിനു മറുപടിയുമായി ബിസിസിഐ രംഗത്തെത്തു.

ഐസിസി നിയമം

ഐസിസി നിയമം

മറ്റൊരു രാജ്യത്തിനു വേണ്ടിയും ശ്രീശാന്തിന് കളിക്കാന്‍ കഴിയില്ലെന്ന് ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സികെ ഖന്ന വ്യക്തമാക്കി. ഐസിസി നിയമപ്രകാരം അതു അനുവദിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആജീവനനാന്ത വിലക്ക്

ആജീവനനാന്ത വിലക്ക്

2013ലെ ഐപിഎല്ലിനിടെ വാതുവയ്പ്പുകാരുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്.

 ഉത്തരവ് റദ്ദാക്കി

ഉത്തരവ് റദ്ദാക്കി

വിലക്കിനെ ചോദ്യം ചെയ്ത് ശ്രീശാന്ത് ഹര്‍ജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്ക് റദ്ദാക്കുകയും ചെയ്തിരുന്നു.

ബിസിസിഐ അപ്പീല്‍

ബിസിസിഐ അപ്പീല്‍

കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരേ ബിസിസിഐ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ശ്രീശാന്തിന്റെ വിലക്ക് പുനസ്ഥാപിച്ചു കൊണ്ടു ഹൈക്കോടതി വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രത്യേക നീതിയെന്ന് ശ്രീശാന്ത്

പ്രത്യേക നീതിയെന്ന് ശ്രീശാന്ത്

വീണ്ടും വിലക്കേര്‍പ്പെടുത്തിയതോടെ തനിക്കു മാത്രം പ്രത്യേക നീതിയാണെന്ന് ശ്രീശാന്ത് തുറന്നടിച്ചിരുന്നു. ബിസിസിഐയുടെ ഇരട്ടത്താപ്പിനെതിരേ പോരാടുമെന്നും താരം വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതിയിലേക്ക്

സുപ്രീം കോടതിയിലേക്ക്

തന്നെ വീണ്ടും ആജീവനാന്ത കാലത്തേക്കു വിലക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനും ശ്രീശാന്ത് ആലോചിക്കുന്നുണ്ട്. അഭിഭാഷകരുമായി ആലോചിച്ച ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നും താരം പറയുന്നു.

Story first published: Saturday, October 21, 2017, 13:03 [IST]
Other articles published on Oct 21, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+