വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കുമുണ്ട് ഒരു അക്തര്‍! സാക്ഷാല്‍ അക്തറിന്റെ വേഗ റെക്കോര്‍ഡ് തകര്‍ക്കും- ശ്രീശാന്ത്

ഉമേഷ് യാദവിനെയാണ് ശ്രീ പ്രശംസിച്ചത്

കൊച്ചി: ലോകം കണ്ട എക്കാലത്തെയും വേഗേേമറിയ പേസ് ബൗളറെനന്നാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ താരം ഷുഐബ് അക്തര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. അക്തറിനോളം എതിര്‍ ബാറ്റ്‌സ്മാന്‍മാരെ വേഗം കൊണ്ട് ഭയപ്പെടുത്തിയ മറ്റൊരു ബൗളര്‍ പിന്നീട് ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. നിലവില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞതും റാവല്‍പിണ്ടി എക്‌സ്പ്രസ് തന്നെ. 2003ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു അക്തര്‍ പിച്ചില്‍ തീപടര്‍ത്തിയത്.

1

ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന ലോകകപ്പ് മല്‍സരത്തിലാണ് ഇംഗ്ലണ്ടിനെതിരേ അക്തര്‍ മണിക്കൂറില്‍ 161.3 കിമി (100.23 mph) വേഗത്തില്‍ ബൗള്‍ ചെയ്ത് ലോകത്തെ വിസ്മയിപ്പിച്ചത്. പിന്നീട് ചില ബൗളര്‍മാര്‍ ഈ റെക്കോര്‍ഡിന്റെ അടുത്തൊക്കെ എത്തിയെങ്കിലും ആ റെക്കോര്‍ഡ് ഇന്നും ഇളക്കം തട്ടാതെ നില്‍ക്കുന്നു. അക്തറിന്റെ ഈ ലോക റെക്കോര്‍ഡ് ഒരു ഇന്ത്യന്‍ പേസര്‍ തിരുത്തുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്ത്. ഉമേഷ് യാദവാണ് അക്തറിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ശേഷിയുള്ള ബൗളറായി ശ്രീ ചൂണ്ടിക്കാണിക്കുന്നത്. ഉമേഷിനെക്കൂടാതെ ഓസ്‌ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്കും ഈ നേട്ടം കൈവരിക്കാന്‍ ശേഷിയുള്ള താരമാണെന്നും ശ്രീ ഹെലോ ആപ്പിലൂടെ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അക്തറിനേക്കാള്‍ വേഗത്തില്‍ ബൗള്‍ ചെയ്യാനുള്ള കരുത്തും മികവും ഉമേഷിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

UMESH

സ്റ്റാര്‍ക്കിനെക്കൂടാതെ ഓസ്‌ട്രേലിയയുടെ തന്നെ മുന്‍ സ്റ്റാര്‍ പേസര്‍മാരായ ബ്രെറ്റ് ലീ, ഷോണ്‍ ടെയ്റ്റ്, ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവരെല്ലാം മണിക്കൂറില്‍ 160 കിമി വേഗത്തില്‍ ബൗള്‍ ചെയ്തവരാണ്. പക്ഷെ ഇവര്‍ക്കൊന്നും അക്തറിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കാന്‍ കഴിഞ്ഞില്ല.

ധോണി ഒന്നു മാത്രം... 'ഹാഫ് ധോണി' ആയാല്‍ ഹാപ്പി- ഓസീസ് വിക്കറ്റ് കീപ്പര്‍ധോണി ഒന്നു മാത്രം... 'ഹാഫ് ധോണി' ആയാല്‍ ഹാപ്പി- ഓസീസ് വിക്കറ്റ് കീപ്പര്‍

സെവാഗ് അവരുടെ നിഴലില്‍ ഒതുങ്ങി... മറ്റൊരു ടീം ആയിരുന്നെങ്കില്‍ ഇതിലും കസറും!സെവാഗ് അവരുടെ നിഴലില്‍ ഒതുങ്ങി... മറ്റൊരു ടീം ആയിരുന്നെങ്കില്‍ ഇതിലും കസറും!

താന്‍ അക്തറിന്റെ കടുത്ത ആരാധകനാണെന്നു ശ്രീശാന്ത് വെളിപ്പെടുത്തി. ഏറ്റവും വേഗത്തില്‍ ബൗള്‍ ചെയ്യാന്‍ ശ്രമിക്കണമെന്ന് മുമ്പ് അക്തര്‍ ഉപദേശിച്ചിരുന്നതായും അദ്ദേഹം പറയുന്നു. അക്തറിന്റെ കട്ട ഫാനാണ് താന്‍. മുമ്പൊക്കെ ഇടയ്ക്കു കണ്ടു മുട്ടിയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശം വേഗത്തില്‍ ബൗള്‍ ചെയ്യുന്നതിനെക്കുറിച്ച് മാത്രമായിരുന്നു. എന്തു തന്നെ ആയിക്കൊള്ളട്ടെ, നീ കഴിയാവുന്നത്ര വേഗത്തില്‍ ബൗള്‍ ചെയ്യാന്‍ ശ്രമിക്കണമെന്ന് അക്തര്‍ ആവശ്യപ്പെടാറുണ്ടായിരുന്നുവെന്ന് ശ്രീശാന്ത് വ്യക്തമാക്കി. ഇന്ത്യക്കു വേണ്ടി 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ടെസ്റ്റുകളും ശ്രീ കളിച്ചിട്ടുണ്ട്.

akht

അതേസമയം, ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് അക്തര്‍. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് വലിയ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 444 വിക്കറ്റുകളെടുത്തിട്ടുള്ള അക്തര്‍ 46 ടെസ്റ്റുകളും 163 ഏകദിനങ്ങളും 15 ടി20കളും കളിച്ചിട്ടുണ്ട്.

Story first published: Sunday, May 10, 2020, 10:35 [IST]
Other articles published on May 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X