Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിലവിലെ മികച്ച ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിച്ച് എസ് ശ്രീശാന്ത്; ക്യാപ്റ്റന്‍ സ്ഥാനത്ത് കോലിയല്ല

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച പേസ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ച താരമാണ് മലയാളിയായ എസ് ശ്രീശാന്ത്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് കിരീട നേട്ടത്തിലും പങ്കാളിയായ ശ്രീശാന്തിന്റെ കരിയര്‍ ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതോടെ തകരുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുന്ന ശ്രീശാന്ത് നിലവിലെ മികച്ച ഇന്ത്യന്‍ ടി20 ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ്. താന്‍ ഉള്‍പ്പെടെയുള്ള ടീമിനെയാണ് ശ്രീശാന്ത് പ്രഖ്യാപിച്ചത്. ഓപ്പണര്‍മാരായി രോഹിത് ശര്‍മയേയും ശിഖര്‍ ധവാനേയുമാണ് ശ്രീശാന്ത് പരിഗണിച്ചത്. ടീമിന്റെ നായകനായി കോലിയെ മറികടന്ന് രോഹിതിനെയും ശ്രീശാന്ത് പരിഗണിച്ചു. വിരാട് കോലിയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയുകയാണ് എന്റെ ടി20 ടീമിന്റെ നായകന്‍ രോഹിത് ശര്‍മയാണ്. ടി20യില്‍ കോലിയേക്കാള്‍ മികച്ച നായകന്‍ രോഹിതാണെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു. ഏകദിനത്തിലും ടെസ്റ്റിലും കോലി മികച്ച നായകനാണെന്നും ശ്രീശാന്ത് പറഞ്ഞു. ഇന്ത്യയെ 37ടി20കളില്‍ കോലി നയിച്ചപ്പോല്‍ 22 മത്സരങ്ങളില്‍ ടീമിനെ വിജയിപ്പിക്കാനായി. രോഹിത് 19 മത്സരങ്ങളില്‍ നയിച്ചപ്പോള്‍ 15 മത്സരങ്ങളിലും ജയിച്ചു. വിജയ ശരാശരിയില്‍ കോലിയേക്കാളും മുകളിലാണ് രോഹിത്.

മൂന്നാം നമ്പറില്‍ വിരാട് കോലിയെയാണ് ശ്രീശാന്ത് പരിഗണിക്കുന്നത്. നാലാമനായി സുരേഷ് റെയ്‌നയെത്തും. എല്ലാ ഫോര്‍മാറ്റിലും ഒരു ടീമാണ് നല്ലതെന്ന് അഭിപ്രായപ്പെട്ട ശ്രീശാന്ത് സുരേഷ് റെയ്‌ന കുറച്ചുകൂടി അംഗീകാരം ലഭിക്കേണ്ട താരമാണെന്നും പറഞ്ഞു. ടി20യില്‍ മികച്ച റെക്കോഡുകളുള്ള റെയ്‌ന നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സുള്ള താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് റെയ്‌ന. അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലിനെയും ആറാം നമ്പറില്‍ എം എസ് ധോണിയേയും ശ്രീശാന്ത് പരിഗണിച്ചു. ടീമിന്റെ വിക്കറ്റ് കീപ്പര്‍ ധോണിയാണ്. ഇന്ന് 39ാം ജന്മദിനം ആഘോഷിക്കുന്ന ധോണിക്ക് ശ്രീശാന്ത് ആശംസയും നേര്‍ന്നിരുന്നു. ടി20 ഫോര്‍മാറ്റിലും ഏകദിനത്തിലും സമീപകാലത്തായും മികച്ച പ്രകടനമാണ് രാഹുല്‍ പുറത്തെടുക്കുന്നത്.

sreesanth

ഓള്‍റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യയേയും രവീന്ദ്ര ജഡേജയേയും പരിഗണിച്ച ശ്രീശാന്ത് പേസ് ബൗളര്‍മാരായി തനിക്കൊപ്പം ജസ്പ്രീത് ബൂംറയേയുമാണ് തിരഞ്ഞെടുത്തത്. 2007ലെ പ്രഥമ ലോകകപ്പില്‍ ഇന്ത്യ കിരീടം ഉറപ്പിച്ച മിസ്ബാഹ് ഉല്‍ഹഖിന്റെ ക്യാച്ചെടുത്തത് ശ്രീശാന്തായിരുന്നു. ഇന്ത്യക്കുവേണ്ടി 27 ടെസ്റ്റില്‍ നിന്ന് 87വിക്കറ്റും 53 ഏകദിനത്തില്‍ നിന്ന് 75 വിക്കറ്റും 10 ടി20യില്‍ നിന്ന് ഏഴ് വിക്കറ്റും ശ്രീശാന്ത് നേടിയിട്ടുണ്ട്. രാജസ്ഥാനുവേണ്ടി കളിക്കവെ ഒത്തുകളി കേസില്‍ ഉള്‍പ്പെട്ട ശ്രീശാന്തിനെ ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് നീക്കാത്തതിനെതിരേ നിയമപോരാട്ടം നടത്തിയ ശ്രീശാന്ത് അനുകൂല വിധി നേടിയെടുക്കുകയായിരുന്നു. ഈ സീസണിലെ രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി ശ്രീശാന്ത് കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

Story first published: Tuesday, July 7, 2020, 17:54 [IST]
Other articles published on Jul 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+