വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ടീമില്‍ സീറ്റ് വേണോ?, സഞ്ജു കേരളത്തിനായി കളിച്ച് തിളങ്ങണം, നിര്‍ദേശിച്ച് ശ്രീശാന്ത്

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര എന്നിവയില്‍ നിന്ന് തഴയപ്പെട്ട സഞ്ജുവിന് ടി20 ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ ടീമിലും ഇടമില്ല

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പലപ്പോഴും തഴയപ്പെടുന്ന പ്രതിഭയാണ് സഞ്ജു സാംസണ്‍. കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സമീപകാലത്തായി ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ലഭിച്ച അവസരങ്ങളിലെല്ലാം സഞ്ജു തിളങ്ങി. എന്നാല്‍ റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരെ മറികടന്ന് ടീമിലിടം പിടിക്കാന്‍ സഞ്ജുവിനാകുന്നില്ല.

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര എന്നിവയില്‍ നിന്ന് തഴയപ്പെട്ട സഞ്ജുവിന് ടി20 ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ ടീമിലും ഇടമില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു അവസാന സീസണില്‍ ടീമിനെ ഫൈനലിലേക്കെത്തിച്ചു. പ്രതിഭാശാലിയെന്ന് വാഴ്ത്തുമ്പോഴും ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ആവിശ്യത്തിന് അവസരം ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

2020ല്‍ വിരമിച്ചു, എന്നിട്ടും ധോണിക്ക് ലെജന്റ്‌സ് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കില്ല, കാരണമിതാണ്2020ല്‍ വിരമിച്ചു, എന്നിട്ടും ധോണിക്ക് ലെജന്റ്‌സ് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കില്ല, കാരണമിതാണ്

1

ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ സഞ്ജുവിന് വഴി ഉപദേശിച്ച് നല്‍കിയിരിക്കുകയാണ് ശ്രീശാന്ത്. 'സഞ്ജുവിന് സ്ഥിരത വേണം. എല്ലാവരും ഐപിഎല്ലിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഞാന്‍ കേരളക്കാരനാണ്. എപ്പോഴും അവനെ പിന്തുണക്കുന്നവരിലൊരാളാണ്. അണ്ടര്‍ 14 മുതല്‍ അവന്റെ പ്രകടനം കാണുന്നു. എനിക്ക് കീഴില്‍ അവന്‍ കളിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി അരങ്ങേറ്റ മത്സരത്തില്‍ അവന് ക്യാപ് നല്‍കിയത് ഞാനാണ്. എന്നാല്‍ അവനോട് ഇപ്പോള്‍ അഭ്യര്‍ത്ഥിക്കാനുള്ളത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ച് മികവ് കാട്ടണമെന്നാണ്.

ഐപിഎല്‍ പ്രധാനപ്പെട്ട ടൂര്‍ണമെന്റ് തന്നെയാണ്. ഐപിഎല്‍ പ്രശസ്തിയും സമ്പത്തും എല്ലാം നല്‍കും. എന്നാല്‍ എല്ലാ താരങ്ങള്‍ക്കും വൈകാരികമായുള്ളത് സംസ്ഥാനത്തിനായി ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ തിളങ്ങുകയെന്നതാണ്. സഞ്ജു കേരളത്തിനായി കളിച്ച് മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്. സെഞ്ച്വറിയല്ല 200 ആണ് വേണ്ടത്. കേരളത്തിലേക്കെത്തി കേരള ടീമിന് രഞ്ജി ട്രോഫി നേടിക്കൊടുക്കണം, വിജയ് ഹസാരെ ട്രോഫി നേടിക്കൊടുക്കണം. അങ്ങനെ വരുമ്പോള്‍ കേരള ക്രിക്കറ്റ് ഉയരങ്ങളിലേക്കെത്തും'-ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കവെ ശ്രീശാന്ത് പറഞ്ഞു.

T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

2

നിലവില്‍ സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം മത്സരങ്ങളുടെ തിരക്കിലാണ്. ഇന്ത്യ എ ടീമിന്റെ നായകസ്ഥാനം സഞ്ജുവിന് കഴിഞ്ഞിടെയാണ് ലഭിച്ചത്. ന്യൂസീലന്‍ഡ് എ ടീമിനെതിരേ നയിച്ച് ഇന്ത്യയെ മൂന്ന് മത്സരത്തിലും വിജയിപ്പിക്കാന്‍ സഞ്ജുവിനായിരുന്നു. ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു സഞ്ജു. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി സഞ്ജു സാംസണ്‍ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്.

ഇന്ത്യന്‍ ടീമിന്റെ മുന്നോട്ടുള്ള പദ്ധതികളില്‍ സഞ്ജുവിന് നിര്‍ണ്ണായക റോളുണ്ടാവും. ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്ത് നടത്താനുള്ള സാധ്യത ടീം സെലക്ടര്‍മാരടക്കം സൂചിപ്പിച്ചിട്ടുണ്ട്. ടി20 ലോകകപ്പോടെ ദിനേഷ് കാര്‍ത്തിക് കളമൊഴിയും. റിഷഭ് പന്ത് മോശം ഫോം തുടര്‍ന്നാല്‍ സഞ്ജുവിന് തല്‍സ്ഥാനത്ത് അവസരം ലഭിക്കുമെന്നുറപ്പ്.

3

'സഞ്ജു മാത്രമാണോ കേരളത്തിലെ ക്രിക്കറ്റ് താരം?. സംസ്ഥാനത്ത് വേറെയും എത്ര ക്രിക്കറ്റ് താരങ്ങളുണ്ട്. ഐപിഎല്ലില്‍ കളിക്കാന്‍ സാധിച്ചതാണ് അവന് അനുഗ്രഹമായത്. ലോകമെമ്പാടുമുള്ളമലയാളികള്‍ അവനെ പിന്തുണക്കുന്നു. എന്നാല്‍ റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം വിക്കറ്റ് കീപ്പര്‍മാരായുണ്ട്. സഞ്ജു മാത്രമല്ല ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായുള്ളത്. കേരളത്തിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച് കേരളത്തെ വിജയിപ്പിക്കണമെന്നാണ് ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്.

T20 World Cup: തലവേദന ഒഴിയാതെ ഇന്ത്യ, അഞ്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം!, അറിയാം

4

അവന്‍ നായകന്‍ കൂടിയാണ്. മൂന്ന് വര്‍ഷത്തില്‍ ഒരു സെഞ്ച്വറിയല്ലാതെ സെഞ്ച്വറികള്‍ നേടാനാവുമെന്നാണ് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നത്. റിഷഭ് പന്തും ഇഷാന്‍ കിഷനുമെല്ലാം വന്നതുപോലെയാണ് സഞ്ജുവും വരേണ്ടത്. സഞ്ജുവിന്റെ കഴിവില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. സ്ഥിരതയിലേക്കെത്തുക മാത്രമാണ് വേണ്ടത്'-ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, September 28, 2022, 12:42 [IST]
Other articles published on Sep 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X