Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പത്രക്കാര്‍ പറയുന്നത് അസംബന്ധമെന്ന് അശ്വിന്‍, എന്താണ് കാര്യം?

മൊഹാലി: ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന് തയ്യാറാക്കിയ മൊഹാലി മൊഹാലി പിച്ചിനെ കുറ്റം പറഞ്ഞവര്‍ക്ക് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ മറുപടി. ബാറ്റ്‌സ്മാന്‍മാര്‍ മോശം ഷോട്ടുകള്‍ കളിച്ചാണ് പുറത്തായത്. അല്ലാതെ പിച്ചിന്റെ കുഴപ്പം കൊണ്ടല്ല - ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ റെക്കോര്‍ഡിന് ഉടമയായ അശ്വിന്‍ പറഞ്ഞു.

ഏറ്റവും വേഗത്തില്‍ 150 വിക്കറ്റുകള്‍ എന്ന ഇന്ത്യന്‍ റെക്കോര്‍ഡാണ് അശ്വിന്‍ മൊഹാലിയില്‍ സ്വന്തമാക്കിയത്. ബാറ്റിങ് കാരണമാണ് കൊണ്ടാണ് പിച്ചിനെപ്പറ്റി ഇങ്ങനെയോരു തോന്നല്‍ വന്നത് എന്നാണ് ഞാന്‍ കരുതുന്നത്. പോര്‍ട്ട് എലിസബത്തിലെയോ ജോഹന്നാസ് ബര്‍ഗിലെയോ ഏതെങ്കിലും ഒരു ക്യുറേറ്ററുടെ പേര് ഇന്ത്യയിലെ പത്രക്കാര്‍ക്ക് അറിയുമോ. എന്നാല്‍ ദല്‍ജിത് സിംഗിനെ എത്രവേഗം നമ്മള്‍ കണ്ടുപിടിച്ചു.

ashwin

നമ്മളാരും ദക്ഷിണാഫ്രിക്കയില്‍ പോയി വിക്കറ്റില്‍ പച്ചപ്പാണ് എന്ന് പറയില്ല. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇവിടെ അതല്ല സ്ഥിതി. ഒന്നാം ദിവസം തന്നെ ചിലവ സുഹൃത്തുക്കള്‍ വന്ന് പറഞ്ഞു വിക്കറ്റ് ഡ്രൈ ആണെന്ന്. ഒന്നാം ഇന്നിംഗ്‌സില്‍ നമ്മള്‍ കളിച്ച കളി കണ്ട് അത്ഭുതം തോന്നിപ്പോയി - അശ്വിന്‍ പറഞ്ഞു. എ ബി ഡിവില്ലിയേഴ്‌സ്, എല്‍ഗര്‍, അംല എന്നിവരുടെ ബാറ്റിംഗിനെക്കുറിച്ച് അശ്വിന്‍ എടുത്തുപറഞ്ഞു.

രണ്ടര ദിവസം കൊണ്ട് മുപ്പത്തിയാറ് വിക്കറ്റുകളാണ് മൊഹാലിയില്‍ വീണത്. സ്പിന്നിനെതിരെ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യയ്ക്ക് പോലും ഇവിടെ പിടിച്ചുനില്‍ക്കാന്‍ പറ്റുന്നില്ല. ഒന്നാമിന്നിംഗ്‌സില്‍ 201 റണ്‍സിന് ഓളൗട്ടായ ഇന്ത്യ രണ്ടാമിന്നിംഗ്‌സില്‍ 200 റണ്‍സില്‍ ഓളൗട്ടായി. 184 റണ്‍സാണ് ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ എടുത്തത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അവര്‍ 102 റണ്‍സിന് 8 എന്ന നിലയിലാണ്.

Story first published: Saturday, November 7, 2015, 15:34 [IST]
Other articles published on Nov 7, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+