വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജയവുമായി സിംബാവെയ്ക്ക് മടക്കം

By Ajith Babu

കൊല്‍ക്കത്ത: ലോകകപ്പില്‍ കെനിയയ്‌ക്കെതിരായ 161 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി സിംബാവെ മടങ്ങി. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ആറു വിക്കറ്റിന് 308 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത കെനിയയുടെ പോരാട്ടം 147 റണ്‍സിന് അവസാനിച്ചു. ഒരു മത്സരം പോലും ജയിക്കാന്‍ കഴിയാതെയാണ് കെനിയയുടെ മടക്കം. സ്‌കോര്‍: സിംബാബ്‌വെ 50 ഓവറില്‍ ആറിന് 308. കെനിയ 36 ഓവറില്‍ 147 ന് പുറത്ത്.

Craig Ervine top scored with 66 Vs Kenya

ഇരുടീമുകളും പുറത്തായതിനാല്‍ മത്സരം അപ്രസക്തമായിരുന്നു. ടോസ്‌ നേടിയ സിംബാവെ ബാറ്റിങ് തിരഞ്ഞെടുത്തു. സ്‌കോര്‍ 32 ല്‍ നില്‍ക്കുമ്പോള്‍ ആദ്യ വിക്കറ്റും നഷ്ടമായി. എന്നാല്‍, മധ്യനിരയിലെ മികച്ച പ്രകടനത്തിലൂടെ സിംബാബ്‌വെ 300 കടന്നു. തതേന്ദ തയ്ബു (53), വുസി സിബന്‍ഡ (61), ക്രയ്ഗ് എര്‍വിന്‍ (66) എന്നിവരാണ് സിംബാവെയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. എട്ടാമനായി ക്രീസിലെത്തിയ പ്രോസ്പര്‍ ഉത്സേയ ആറു പന്തില്‍ നിന്ന് 19 റണ്‍സ് കണെടത്തിയതോടെ സിംബാബ്‌വെ 300 കടന്നു. എര്‍വിനാണ് കളിയിലെ കേമന്‍. കെനിയന്‍ നിരയില്‍ 47 പന്തില്‍ 44 റണ്‍സെടുത്ത് പുറത്താകാതെനിന്ന നെഹീമിയ ഒഡിംയാമ്പോ മാത്രമാണു പോരാട്ടവീര്യം കാണിച്ചത്. സിംബാബ്‌വേയ്ക്കു വേണ്ടി ഗ്രിഗറി ലാംബും ഗ്രെയിം ക്രീമറും പ്രൈസും രണ്ടുവിക്കറ്റു വീതം വീഴ്ത്തി. കെനിയയ്ക്കു വേണ്ടി എലീജാ ഒട്ടിനോ രണ്ടു വിക്കറ്റ് വീഴ്ത്തി.

പരുക്കേറ്റ ജിമ്മി കമാന്‍ഡേയ്ക്കു പകരം അവസാന ഏകദിനം കളിക്കുന്ന സ്റ്റീവ് ടിക്കോളെയാണു കെനിയയെ നയിച്ചത്. ടിക്കോളോയുടെ വിടവാങ്ങല്‍ നിരാശാജനകമായിരുന്നു. 10 റണ്‍സെടുത്ത അദ്ദേഹത്തെ പ്രൈസ് വിക്കറ്റിനു മുന്നില്‍ കുടുക്കി. സിംബാബ്‌വേയ്‌ക്കെതിരേ ഏഴോവര്‍ എറിഞ്ഞ അദ്ദേഹത്തിന് വിക്കറ്റൊന്നും കിട്ടിയതുമില്ല. എന്നാല്‍, കെനിയയെ ലോകകപ്പില്‍ നയിക്കാനുള്ള അവസരം ടിക്കോളെയ്ക്ക് ലഭിച്ചു. 1996 മുതല്‍ കെനിയയുടെ ലോകകപ്പ് സ്ഥിരാംഗമായിരുന്നു ടിക്കോളോ.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X