Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിംബാവെയ്ക്ക് 175 റണ്‍സിന്റെ കൂറ്റന്‍ ജയം

Zimbabwe Vs Canada
നാഗ്പൂര്‍: നടപ്പു ലോകകപ്പില്‍ സിംബാവെയ്ക്ക് ആദ്യജയം. ദുര്‍ബലരായ കാനഡക്കെതിരെ 175 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സിംബാവെക്കാര്‍ ആഘോഷിച്ചത്.

സിംബാബ്‌വെ ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന കാനഡ 42.1 ഓവറില്‍ 123 റണ്‍സിന് പുറത്തായി. ഗുണശേഖര(24), ഹന്‍സാര(20), സുര്‍ക്കാരി(26) എന്നിവര്‍ മാത്രമെ പേരിന് വേണ്ടിയെങ്കിലും കാനഡയോട് പൊരുതിയുള്ളൂ.

സിംബാബ്‌വെക്കായി പ്രൈസും ക്രീമറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഉത്സേയയും ലാമ്പും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സിംബാബ്‌വെക്ക് തയ്ബുവിന്റെയും(98), ഇര്‍വിന്റെയും(85) അര്‍ധസെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കിയത്. തുടക്കത്തില്‍ ടെയ്‌ലറെയും (0)കവന്‍ട്രിയെയും (4) പുറത്താക്കി സിംബാബ്‌വെയെ ഞെട്ടിച്ച കാനഡയ്ക്ക് പിന്നീട് 31.2 ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു മൂന്നാം വിക്കറ്റ് വീഴ്ത്താന്‍.

Story first published: Saturday, May 12, 2012, 16:39 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+