Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഹീറിന് പരുക്ക് ; ആര്‍പി സിങ് ഇറങ്ങും

Zaheer Khan
ലണ്ടന്‍: ഇന്ത്യന്‍ പേസര്‍ സഹീര്‍ഖാന്‍ ഇംഗ്‌ളണ്ട് പര്യടനത്തില്‍ നിന്ന് പരിക്കുമൂലം പിന്‍മാറി. സഹീറിനു പകരം ആര്‍.പി സിംഗ് കളിയ്ക്കും.

കാലിനേറ്റ പരിക്കാണ് സഹീറിന് വില്ലനായിരിക്കുന്നത്. പരമ്പരയുടെ തുടക്കം മുതല്‍തന്നെ പരിക്ക് സഹീറിനെ അലട്ടുന്നുണ്ടായിരുന്നു. ലോഡ്‌സ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 13 ഓവര്‍മാത്രം എറിഞ്ഞ് സഹീര്‍ പിന്‍വാങ്ങുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ കളിക്കാനായതുമില്ല.

കഴിഞ്ഞ ദിവസം പരിശീലനമത്സരത്തില്‍ ഇറങ്ങിയെങ്കിലും മൂന്ന് ഓവറിനു ശേഷം പിന്‍വാങ്ങുകയായിരുന്നു. 14-16 ആഴ്ചയോളം സഹീറിന് വിശ്രമം വേണ്ടിവരുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു.

സഹീറിന്റെ പരിക് അനുഗ്രഹമായത് ആര്‍.പിസിംഗിനാണ്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഈ ഉത്തര്‍പ്രദേശ്കാരന്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്.

Story first published: Wednesday, May 9, 2012, 16:39 [IST]
Other articles published on May 9, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+