Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീയുടെ പന്തില്‍ യുവിയ്ക്ക് പരിക്ക്

Yivaraj Singh
ബാംഗ്ലൂര്‍: ലോകകപ്പിലെ രണ്ടാം മത്സരത്തിനായുള്ള ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ പരിശീലനത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിന് പരിക്കേറ്റു.

ശ്രീശാന്തിന്റെ ബീമറാണ് യുവിയെ ചതിച്ചത്. അപ്രതീക്ഷിത വേഗത്തില്‍ വന്ന പന്ത് യുവരാജിന്റെ ഹെല്‍മെറ്റിലാണ് പതിച്ചത്. ഉടന്‍ തന്നെ കടുത്ത വാക്കുകളില്‍ യുവരാജ് പ്രതികരിയ്ക്കുകയും ചെയ്തു. നിനക്ക് വട്ടാണോ എന്ത് പന്താണ് നീ എറിഞ്ഞത്, മലയാളി താരത്തോടുള്ള യുവിയുടെ ചൂടന്‍ പ്രതികരണം ഇങ്ങനെയായിരുന്നു. ഉടന്‍ തന്നെ ശ്രീശാന്ത് മാപ്പു പറയുകയും ചെയ്തു.

യുവരാജിന്റെ പരിക്ക നിസാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവിയ്ക്ക് പരിക്കേറ്റത് കണ്ട് സഹതാരങ്ങളെല്ലാം ഓടിയെത്തിയിരുന്നു. ഇതിന് ശേഷം പരിശീലനം മതിയാക്കി യുവരാജ് മടങ്ങി.

യോര്‍ക്കര്‍ ഏറിയാനുള്ള ശ്രമത്തിനിടെ പന്ത് കൈയില്‍ നിന്ന് വഴുതിയതാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ശ്രീശാന്ത് പിന്നീട് പറഞ്ഞു. ഞായറാഴ്ച ഇംഗ്ലണ്ടിനെയാണ് ഇന്ത്യ എതിരിടുന്നത്.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+