കൊലാലമ്പൂര്‍: മലേഷ്യയില്‍ നടക്കുന്ന ഡിഎല്‍എഫ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആദ്യമത്സരത്തില്‍ ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന് യുവരാജ് സിംഗ് കളിക്കില്ല.
അസുഖം കാരണമാണ് യുവരാജിനെ കളിപ്പിക്കേണ്ടതില്ലെന്ന് ടീം അധികൃതര്‍ തീരുമാനിച്ചത്. അദ്ദേഹം പിന്നീടുള്ള കളികളില്‍ കളിച്ചേക്കുമെന്ന് ടീം അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച ആരംഭിക്കുന്ന ത്രിരാഷ്ട്ര കപ്പിലെ ആദ്യമത്സരം ലോകചാമ്പ്യന്മാരായ ആസ്ത്രേല്യയും വെസ്റ് ഇന്‍ഡീസും തമ്മിലാണ്. ഇന്ത്യയുടെ ആദ്യകളി സപ്തംബര്‍ 14ന് വെസ്റ് ഇന്‍ഡീസിനെതിരെയാണ്.