മൊഹാലി: ചാമ്പ്യന്‍സ് ട്രോഫി എ ഗ്രൂപ്പിലെ നിര്‍ണായക മത്സരം ഞായറാഴ്ച ആസ്ത്രേല്യയുമായി നടക്കാനിരിക്കെ ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്‍ യുവരാജ് സിംഗിന് ശനിയാഴ്ച മൊഹാലിയിലെ ക്രിക്കറ്റ് അസോസിയേഷന്‍ സ്റേഡിയത്തില്‍ വച്ച് പരിക്കേറ്റു.
മറ്റു കളിക്കാര്‍ക്കൊപ്പം ഖൊഖൊ കളിക്കുന്നതിനിടയില്‍ നില തെറ്റി നിലത്തു വീണ യുവരാജിന്റെ ഇടതു കാല്‍മുട്ടിന്റെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. യുവരാജിനെ ഡോക്ടര്‍മാര്‍ പരിശോധിച്ചു.
മൊഹാലിയില്‍ ഞായറാഴ്ച നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ജയിക്കുന്ന ടീം സെമി ഫൈനലിലെത്തും. ഓരോ കളി ജയിച്ച ഇന്ത്യക്കും ആസ്ത്രേല്യക്കും ഇപ്പോള്‍ രണ്ട് പോയിന്റ് വീതമാണുള്ളത്.