ആദ്യടെസ്റില്‍ യുവരാജ് കളിക്കാനിടയില്ല
ദില്ലി: പാകിസ്ഥാനെതിരായ കറാച്ചി ഏകദിനത്തില്‍ കാലിന് പേശീവേദന മൂലം റണ്ണറെ വച്ച ് കളിക്കേണ്ടി വന്ന യുവരാജ്സിംഗ് ഇംഗ്ലണ്ടിനെതിരായ ആദ്യടെസ്റില്‍ കളിക്കാനാടയില്ല.
ഏതാനും ദിവസം കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരുമെന്ന് കറാച്ചി ഏകദിനം കഴിഞ്ഞയുടനെ യുവരാജ്സിംഗ് പറഞ്ഞിരുന്നു. ടീം ഫിസിയോ ജോണ്‍ ഗ്ലോസ്റര്‍ യുവരാജിനെ ചൊവ്വാഴ്ച പരിശോധിക്കും.
പരിക്ക് മൂലം യുവരാജ് വിട്ടുനില്‍ക്കുന്നതോടെ ടെസ്റ് ടീമില്‍ സൗരവ് ഗാംഗുലിക്ക് ഇടം തേടാനായേക്കും. മാര്‍ച്ച് ഒന്നിന് തുടങ്ങുന്ന ടെസ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഫിബ്രവരി 23നാണ് പ്രഖ്യാപിക്കുന്നത്.
കറാച്ചി ഏകദിനത്തില്‍ മാന്‍ ഒഫ് ദി മാച്ചായും ഏകദിന പരമ്പരയിലെ മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ട യുവരാജ് അഞ്ച് ഏകദിനങ്ങളില്‍ നിന്നായി 344 റണ്‍സാണ് നേടിയത്. കറാച്ചിയില്‍ ഇന്ത്യ തോറ്റ ടെസ്റ് മത്സരത്തില്‍ യുവരാജ് സെഞ്ച്വറി നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications