For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആഞ്ജലുമായി പ്രണയമില്ലെന്ന് യുവരാജ്

By Lakshmi

{image-16-yuvraj+aanchal.jpg }ഒന്നിച്ചൊരു ഫോട്ടോയില്‍പ്പോലും പെട്ടുപോകരുതെന്ന തീരുമാനത്തിലാണ് പുനെ വാറിയേഴ്‌സ് ക്യാപ്റ്റന്‍ യുവരാജ് സിങും കൂട്ടുകാരിയും മോഡലുമായ ആഞ്ജലും. തങ്ങള്‍ പ്രണയത്തിലാണെന്നും ഡേറ്റിങിലാണെന്നുമുള്ള വാര്‍ത്തകള്‍ കാരണം ഇരുവരും മനം മടുത്തിരിക്കുകയാണത്രേ.

കുറച്ചുനാളായി കേട്ടുകൊണ്ടിരിക്കുന്ന ഗോസിപ്പുകള്‍ക്ക് ഇതാദ്യമായി ഇരുവരും മറുപടി പറയുകയാണ്. പ്രണയത്തിലല്ലെന്നും ബാല്യകാലം മുതലുള്ള സൗഹൃദം മാത്രമേ ഇപ്പോഴുമുള്ളുവെന്നും രണ്ടുപേരും തീര്‍ത്തുപറയുന്നു. ചണ്ഡിഗഡില്‍ വച്ചാണ് ഇരുവരെയും മാധ്യമപ്പട കുരുക്കിലാക്കിയത്. പ്രണയമില്ലെന്ന് പറഞ്ഞ ഇരുവരും ഒന്നിച്ച് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാനും തയ്യാറായില്ല.

ഇണക്കുരുവികള്‍ എന്ന് ആളുകള്‍ വിളിക്കുന്നതില്‍ യാതൊരു സത്യവുമില്ലെന്ന് യുവി പറയുമ്പോള്‍ ബാല്യകാലസുഹൃത്തു മാത്രമാണെന്നും അതില്‍ കൂടുതല്‍ ഒന്നുമില്ലെന്നും ആഞ്ജലും വ്യക്തമാക്കുന്നു. ആദ്യം ഈ വാര്‍ത്ത കേട്ടപ്പോള്‍ ദേഷ്യമാണ് തോന്നിയതെങ്കിലും പിന്നീട് ഗോസിപ്പുകളോട് തണുക്കാന്‍ താന്‍ ശീലിച്ചെന്നും യുവി.

കുറേ ദിവസങ്ങളെടുത്താണ് താന്‍ സാധാരണ നിലയിലെത്തിയതെന്നും കരച്ചിലടക്കാന്‍ പാടുപെട്ടിരുന്നു ആ ദിവസങ്ങളിലെന്നുമായിരുന്നു ആഞ്ജലിന്റെ പ്രതികരണം.

എന്നാല്‍ ഈ വാര്‍ത്തകള്‍ എന്തുകൊണ്ട് നിഷേധിച്ചില്ലെന്ന ചോദ്യത്തിനും യുവിയ്ക്ക് മറുപടിയുണ്ട്. തെറ്റുചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ എന്തിന് വിശദീകരണം നല്‍കണം. യുവിയുമായുള്ള ബന്ധം എങ്ങനെയുള്ളതാണെന്ന് വ്യക്തമാക്കേണ്ട കാര്യമില്ലെന്ന് ആഞ്ജലും പറയുന്നു.

ഒന്നിച്ചു നടക്കുന്നത് കുറ്റകൃത്യമല്ലെന്ന നിലപാട് ഇരുവര്‍ക്കുമുള്ളതിനാല്‍ തന്നെ ഇനിയും പാര്‍ട്ടികളില്‍ കണ്ടുമുട്ടേണ്ടി വരും. യോജിച്ച ഒരാളെ കണ്ടെത്തിയാല്‍ വിവാഹിതനാകുമെന്ന് യുവി പറയുമ്പോള്‍ ആ കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ ആഞ്ജല്‍ തയ്യാറായതേയില്ല.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+