യുവരാജിന്റെ വിശിഷ്ട വ്യക്തി സച്ചിന്‍
മുംബൈ: ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പികളിലൊരാളായ യുവരാജ് സിങിന്റെ ആരാധകര്‍ മത്സരഫലം പോലെതന്നെ ഉത്തരം കാത്തിരുന്ന ചില ചോദ്യങ്ങളുണ്ട്. യുവരാജ് ആര്‍ക്കുവേണ്ടിയാണ് കളിക്കുന്നത്. ഏത് വ്യക്തിയാണ് യുവരാജിന് പ്രചോദനമാകുന്നത്. നേരത്തേ താന്‍ ഈ ലോകകപ്പ് കളിക്കുന്നത് ഒരു വിശിഷ്ട വ്യക്തിക്കുവേണ്ടിയാണെന്ന് യുവരാജ് പറഞ്ഞിരുന്നു. മത്സരം കഴിഞ്ഞ് ഏപ്രില്‍ 2ന് ഇതാരാണെന്ന് താന്‍ പറയുമെന്നും യുവി പറഞ്ഞിരുന്നു.

ഇക്കാര്യ കേട്ട പലരും കരുതിയത് യുവിയുടെ മനസ്സില്‍ ഒരു ഗേള്‍ഫ്രണ്ട് ഉണ്ടെന്നായിരിക്കും, ചിലകാരട്ടെ അമ്മയോ, അച്ഛനോ മറ്റോ ആയിരിക്കും ഈ വിശിഷ്ടവ്യക്തിയെന്നും കരുതിക്കാണും. കപ്പ് നേടിയ രാത്രിയില്‍ യുവി ആ വ്യക്തിയാരാണെന്ന് തുറന്നുപറഞ്ഞു, ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എന്നോടു ക്ഷമിക്കണം, അതെന്റെ കാമുകിയോ പ്രതിശ്രുത വധുവോ അല്ല. സച്ചിന്‍ തെണ്ടുല്‍ക്കറിനുവേണ്ടിയാണ് ഞാന്‍ എന്റെ പ്രകടനങ്ങള്‍ സമര്‍പ്പിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനുവേണ്ടി സച്ചിന്‍ നല്‍കിയതുപോലുള്ള സംഭാവനകള്‍ മറ്റാരും നല്‍കിയിട്ടില്ല. സച്ചിന്‍ വിരമിക്കുന്നതിനുമുമ്പ് അദ്ദേഹത്തിനായി ലോകകപ്പ് നേടാന്‍ കഴിയണേയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചിരുന്നു. അത് സാധിച്ചു-യുവി പറഞ്ഞു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ആസ്‌ത്രേലിയക്കെതിരെ മാന്‍ ഓഫ് ദ മാച്ചായ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ പ്രകടനങ്ങളെല്ലാം ഒരു പ്രത്യേക വ്യക്തിക്കുവേണ്ടിയാണെന്ന് യുവരാജ് പറഞ്ഞത്. ആരാണാ പ്രത്യേക വ്യക്തിയെന്ന അന്വേഷണത്തിലായിരുന്നു പിന്നീട് ആരാധകര്‍.
ടൂര്‍ണമെന്റില്‍ നാലുതവണ മാന്‍ ഓഫ് ദ മാച്ചായ യുവരാജ് 362 റണ്‍സും 15 വിക്കറ്റും നേടിയാണ് ലോകകപ്പിന്റെ താരമായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications