ധോണിയെ പ്രകീര്‍ത്തിച്ച് ലോക മാധ്യമങ്ങള്‍
മെല്‍ബണ്‍: ലോകകപ്പ് വിജയത്തില്‍ ഇന്ത്യയ്ക്ക് അഭിനന്ദന പ്രവാഹവുമായി വിദേശമാധ്യമങ്ങള്‍ . കടുത്ത മത്സരത്തിനൊടുവില്‍ കിരീടം നേടിയ ഇന്ത്യ അതിന് എന്തുകൊണ്ടും അര്‍ഹരാണെന്നാണ് ആസ്‌ത്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

ധോണിയുടെ നേതൃത്വത്തെ ധീരമായത് എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. സച്ചിന്‍ എന്ന ക്രിക്കറ്ററുടെ പ്രഭാവലയത്തില്‍ നിന്ന് മാറി, മികച്ച ബാറ്റിഗും, നായകത്വവും പുറത്തെടുക്കാനായതാണ് ധോണിയേയും ടീം ഇന്ത്യയേയും കിരീടമെന്ന നേട്ടത്തില്‍ എത്തിച്ചതെന്നാണ് എന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തത്. നിലവിലെ ടീം സച്ചിന്‍ എന്ന ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകൃതമല്ലെന്നും അതില്‍ നിന്നും ഏറെ മുന്നോട്ട് പോയതിന്റെ ഏറ്റവും വലിയ തെളിവാണ് ശനിയാഴ്ച്ചത്തെ വിജയമെന്നും ഒരു പത്രം പറയുന്നു.
ഇന്ത്യന്‍ ടീമിന്റെ അച്ചടക്കത്തേയും നിശ്ചയ ദാര്‍ഢ്യത്തേയും വാനോളം പുകഴ്ത്തുകയാണ് ഇവിടത്തെ മാധ്യമങ്ങള്‍. മറ്റു പ്രമുഖ വിദേശ മാധ്യമങ്ങളായ ദി ഗാര്‍ഡിയന്‍, സിഡ്‌നി മോണിങ് ഹെറാള്‍ഡ് തുടങ്ങിയവയെല്ലാം ധോണിയെ വാനോളം പുകഴ്ത്തുകയാണ്. സച്ചിന്‍ ഇന്ത്യയുടെ നിധിയാണ്, എന്നാല്‍ ധോണി ഇന്ത്യയുടെ ആധുനിക ബിംബമാണ് എന്നാണ് ദി ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലങ്കയ്‌ക്കെതിരെയുള്ള ആറു വിക്കറ്റ് ജയത്തിലൂടെ ക്രിക്കറ്റ് ലോകത്തെ അപരാജിതരാണ് തങ്ങളെന്ന് ഇന്ത്യ തെളിയിച്ചുകഴിഞ്ഞുവെന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാകിസ്താനിലെ മാധ്യമങ്ങളും ഇന്ത്യയുടെ നേട്ടത്തെ പ്രകീര്‍ത്തിക്കുന്ന റി്‌പ്പോര്‍ട്ടുകള്‍ എഴുതിയിട്ടുണ്ട്. കപ്പ് ഇന്ത്യയ്ക്കാണെങ്കിലും വിജയം യഥാര്‍ത്ഥത്തില്‍ ധോണിയുടേതാണെന്നാണ് പ്രമുഖ പാക് പത്രമായ ദി ഡോണ്‍ എഴുതിയിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications