സെമിഫൈനല്‍: എങ്ങും തൊടാതെ ശ്രീയുടെ ട്വീറ്റ്
ബാംഗ്ലൂര്‍: ഇന്ത്യ പാകിസ്താന്‍ ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ മലയാളി പേസ് ബൗളര്‍ ശ്രീശാന്ത് കളിയ്ക്കുന്നില്ല. മലയാളികളിലെ ക്രിക്കറ്റ് പ്രേമികളും ആരാധകരുമെല്ലാം ശ്രീശാന്ത് കളിയ്ക്കുമോയെന്ന കാര്യമറിയാന്‍ ഉറ്റുനോക്കുകയായിരുന്നു.

നായകന്‍ മഹേന്ദ്രസിങ് ധോണി ശ്രീയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ ശ്രീശാന്ത് എങ്ങും തൊടാതൊരു പ്രസ്താവനയും നടത്തിയിരുന്നു.. ട്വിറ്ററിലൂടെയാണ് ശ്രീശാന്ത് ഇക്കാര്യത്തില്‍ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ശ്രീയുടെ ആദ്യ ട്വീറ്റ് മലയാളത്തിലാണ്. ഒന്നും കിട്ടാത്തതിലും നല്ലതാണ് കുറച്ചെങ്കിലും കിട്ടുന്നത്. ഒരിക്കലും കിട്ടാത്തതിലും നല്ലതാണ് അവസാനമെങ്കിലും കിട്ടുന്നത്(onnum kittathathilum nallathanu kurachengilum kittunnathu;orikkalum kittathathilum nallathanu avasanamengilum kittunnathu...) എന്നാണ് ശ്രീയുടെ ആദ്യ ട്വീറ്റ്. മലയാളം ഇംഗ്ലീഷിലാക്കി എഴുതിയിരിക്കുന്ന ഈ ട്വീറ്റ് ശ്രീശാന്ത് ഒരുപക്ഷേ മലയാളികളെ മാത്രം ഉദ്ദേശിച്ചാവും ഇട്ടിരിക്കുന്നത്. ഇതിന് പിന്നാലെ മറ്റു ചില ട്വീറ്റുകളും സെമിഫൈനല്‍ മത്സരത്തിലെ തന്റെ ഭാഗധേയത്തെ സംബന്ധിച്ച് ശ്രീ അപ്‍ലോഡ് ചെയ്തിട്ടുണ്ട്.
എല്ലാ കാര്യങ്ങളും സംഭവിക്കുന്നതിന് പിന്നില്‍ എന്തെങ്കിലും കാരണങ്ങളുണ്ടാകും. എനിയ്ക്ക് കിട്ടുന്ന അവസരം എത്ര ചെറുതായാലും അതൊരു പ്രശ്‌നമേയല്ല- എന്നാണ് മറ്റൊരു ട്വീറ്റ്. ദൈവം മഹാനാണ്, ഞാന്‍ അദ്ദേഹത്തിലെന്നപോലെ എന്റെ കഴിവുകളിലും വിശ്വസിക്കുന്നു ഇതെല്ലാം സമയത്തിന്റെ കാര്യമാണ്. എന്തായാലും ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും- എന്ന് മറ്റൊരു ട്വീറ്റ്.
അവസാനം എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി പറയുന്ന ശ്രീ എന്നെങ്കിലും ഒരിക്കല്‍ എന്റെ പേരില്‍ അഭിമാനിക്കാന്‍ ഞാന്‍ നിങ്ങള്‍ക്കെല്ലാം അവസരം നല്‍കും. എന്നുപറഞ്ഞ് ട്വീറ്റ് അവസാനിപ്പിക്കുന്നു. പാകിനെതിരെ കളിയ്ക്കാന്‍ സാധിയ്ക്കുമെന്ന വിശ്വാസത്തിലായിരുന്നു ശ്രീയെന്ന് ഈ ട്വീറ്റുകളില്‍ നിന്നും വ്യക്തമാണ്. ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ശ്രീശാന്തിന് ഇടം കണ്ടെത്താനായിരുന്നില്ല. പിന്നീട് ആശിഷ് നെഹ്‌റയ്ക്ക് പരുക്കുകാരണം കളിയ്ക്കാന്‍ കഴിയില്ലെന്ന അവസ്ഥ വന്നപ്പോഴാണ് ശ്രീശാന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
ധാക്കയില്‍ ബംഗ്ലാദേശിനെ നേരിട്ട ആദ്യ കളിയില്‍ ശ്രീശാന്തിന് കളിയ്ക്കാന്‍ അവസരം ലഭിച്ചു. എന്നാല്‍ ഈ അവസരം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രീയ്ക്ക് കഴിഞ്ഞിരുന്നില്ല. ശ്രീയുടെ പ്രകടനം ഇന്ത്യയ്ക്ക് കയ്‌പേറിയ അനുഭവമായിരുന്നു.
രണ്ട് സ്‌പെല്ലിലായി അഞ്ചോവര്‍ എറിഞ്ഞ ശ്രീശാന്ത് 53 റണ്‍സാണ ്‌വിട്ടുകൊടുത്തത്. ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍ ശ്രീയുടെ ഒരോവറില്‍ 24 റണ്‍സ് സ്‌കോര്‍ ചെയ്തത് ഇന്ത്യയെ ഞെട്ടിയ്ക്കുക തന്നെ ചെയ്തിരുന്നു. ഇതിന്‌ശേഷം ഒരൊറ്റ മത്സരത്തിലും ശ്രീയെ ഇറക്കാന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി തയ്യാറായിരുന്നില്ല. എന്തായാലും സെമിഫൈനല്‍ മത്സരത്തിലെങ്കിലും ശ്രീയ്ക്കുകളിയ്ക്കാന്‍ അവസരം ലഭിക്കുമോയെന്നകാര്യം ഉച്ചതിരിയുന്നതോടെ അറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications