Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് : കരിഞ്ചന്തയില്‍ ലക്ഷങ്ങള്‍ മറയുന്നു

മുംബൈ: ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റിന് കരിഞ്ചന്തയില്‍ വില 1.25 ലക്ഷം രൂപ. 37,500 രൂപയുടെ ടിക്കറ്റുകളാണ് കരിഞ്ചന്തയില്‍ ഇത്രയും ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നത്. ഗാലറി ടിക്കറ്റ് മുതല്‍ വിവിഐപി ടിക്കറ്റുകള്‍ വരെ കരിഞ്ചന്തയില്‍ ലഭ്യമാണ്. പലടിക്കറ്റുകള്‍ക്കും പത്തിരട്ടിയിലധികമാണ് കരിഞ്ചന്തക്കാര്‍ ഈടാക്കുന്നത്.

Wankhede Stadium

ഓണ്‍ലൈനിലൂടെയും മറ്റും മുന്‍കൂട്ടി വാങ്ങിയ ടിക്കറ്റുകളാണ് കരിഞ്ചന്തക്കാര്‍ വന്‍തുകയ്ക്ക് വില്‍ക്കുന്നത്. ബുധനാഴ്ച നടന്ന സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യ വിജയം കൊയ്തതോടെയാണ് കരിഞ്ചന്തയില്‍ ഫൈനല്‍ ടിക്കറ്റിന്റെ വില കുത്തനെ ഇയര്‍ന്നത്. ഇന്ത്യശ്രീലങ്ക ഫൈനല്‍ മത്സരം ഗാലറിയിലിരുന്നു വീക്ഷിക്കാന്‍ 1500 രൂപയാണ് മുടക്കേണ്ടത്. എന്നാല്‍, ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഈ ടിക്കറ്റ് ഉപ്പോള്‍ കരിഞ്ചന്തയില്‍ മാത്രമേ ലഭിക്കുന്നുള്ളു. ഇതിന് ഈടാക്കുന്നതാകട്ടെ 18,000 രൂപയും. 5,000 രൂപയുടെ ടിക്കറ്റ് നിരക്ക് 40,000 രൂപയായും ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിഐപി ടിക്കറ്റ് സ്വന്തമാക്കാന്‍ മുടക്കേണ്ടത് 2.5 ലക്ഷം രൂപയാണ്. ഈ ടിക്കറ്റിനായി പ്രദേശിക രാഷ്ര്ടീയ നേതാക്കളും ബിസിനസുകാരുമാണ് മത്സരിക്കുന്നത്.

വാതുവയ്പുകാരാണ് അനധികൃത ടിക്കറ്റ് വില്‍പ്പനയ്ക്കു പിന്നിലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ഇവരെ പൂര്‍ണമായും പിടികൂടാനാവില്ലെന്നും അധികൃതര്‍ പറയുന്നു.

എത്ര വിലയായാലും ടിക്കറ്റ് വാങ്ങാന്‍ ആളുകളുണ്ടെന്നതാണ് കരിഞ്ചന്തക്കാരുടെ വിളയാട്ടത്തിന് പ്രധാന കാരണമായി പറയപ്പെടുന്നത്. നേരത്തേ മൊഹാലിയില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ സ്വപ്‌നസെമിയിലായിരുന്നു റെക്കോര്‍ഡ് വിലയ്ക്ക് കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വിറ്റുപോയത്.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+