ശ്രീലങ്കന്‍ താരങ്ങള്‍ കോഴവാങ്ങിയെന്ന്
കൊളമ്പോ: ക്രിക്കറ്റ് എന്നു പറയുമ്പോള്‍ത്തന്നെ ഒരു കൂടപ്പിറപ്പിനെപ്പോലെയാണ് കോഴയും അതുസംബന്ധിച്ച വിവാദങ്ങളും. മുമ്പ് നടന്ന പ്രമുഖമായ പലമത്സരങ്ങളിലും കോഴയുണ്ടാക്കിയ വിവാദം ചില്ലറയല്ല. ഇതിന്റെ പേരില്‍ രക്തസാക്ഷികളായവരും ക്രിക്കറ്റ് താരലോകത്ത് കുറവല്ല.ഇപ്പോഴിതാ ലോകകപ്പ് മത്സരങ്ങളിലും കോഴിവിവാദം ഉയരുന്നു.

ഫെബ്രുവരി 26ന് ശനിയാഴ്ച ടന്ന പാകിസ്താന്‍ ശ്രീലങ്ക മത്സരത്തില്‍ കോഴക്കളിയുണ്ടെന്നാണ് റി്‌പ്പോര്‍ട്ട്. മത്സരത്തില്‍ തോല്‍ക്കാന്‍ ലങ്കയുടെ താരങ്ങളായ ജയവര്‍ധനെയും സമരവീരയും കോഴ പറ്റിയെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്ക സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഇന്‍ഡിപ്പെന്‍ഡന്റ് ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മോശം കളി കളിച്ച് സ്വന്തം ടീമിനെ തോല്‍പ്പിക്കാന്‍ ജയവര്‍ധനെയും സമരവീരയും 20 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. കളിയില്‍ ജയവര്‍ധനെ രണ്ടു റണ്ണിനും സമരവീര ഒരു റണ്ണിനുമാണ് പുറത്തായത്. ഇരുവരും കൂടി 30 റണ്‍ നേടിയിരുന്നെങ്കില്‍ ലങ്കയ്ക്ക് അനായാസം ജയിക്കാമായിരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇവര്‍ നല്ലൊരു അവസരം കളഞ്ഞുകുളിക്കുകയായിരുന്നുവെന്നും ഇതിനു പിന്നില്‍ കോഴക്കളിയാണെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ചാനല്‍ റിപ്പോര്‍ട്ടിനെതിരെ ജയവര്‍ധനെ മാനനഷ്ടക്കേസ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നിയമോപദേശം തേടിയതായി ജയവര്‍ധനെ അറിയിച്ചു. എന്നാല്‍ ഒത്തുകളിയുണ്ടായെന്ന റിപ്പോര്‍ട്ട് ഗൗരവത്തോടെയാണ് എടുക്കുന്നതെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് സെക്രട്ടറി നിശാന്ത രണതുംഗ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications