ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഓറഞ്ച് പട ചുരുങ്ങി
മൊഹാലി: ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ഹോളണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്കു മികച്ച വിജയം. 231 റണ്‍സിനാണു ഡച്ച് പട ദക്ഷിണാഫ്രിക്കയ്ക്കുമുന്നില്‍ തലകുനിച്ചത്.എ ബി ഡിവില്ലിയേഴ്‌സിന്റെയും ഹാഷിം ആംലയുടെയും തകര്‍പ്പന്‍ സെഞ്ചുറിയാണു ദക്ഷിണാഫ്രിക്കയെ അഞ്ചിന് 351 എന്ന കൂറ്റന്‍ സ്‌കോറിലെത്തിയത്.

ടോസ് നേടിയ ഹോളണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജോഹാന്‍ ബോതയ്ക്കു പകരം മോര്‍ണി വാന്‍വൈക് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഇറങ്ങി. ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും ഓള്‍റൗണ്ടര്‍ ജാക്ക് കാലിസും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും കാലിസും ആംലയും ഒത്തു ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്ക ഡച്ച് പടയെ തകര്‍ത്തു. ഇരുവരും മൂന്നാം വിക്കറ്റില്‍ 221 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ആംല 130 പന്തില്‍ 113 റണ്‍സ് എടുത്തപ്പോള്‍ തകര്‍ത്തടിച്ച ഡിവില്ലിയേഴ്‌സ് 98 പന്തില്‍ 134 റണ്‍സ് എടുത്തു. ജയലക്ഷ്യം പിന്തുടര്‍ന്ന ഹോളണ്ട് 34.5 ഓവറില്‍ 120 നു അടിയറവുപറഞ്ഞു. 44 റണ്‍സ് എടുത്ത വെസ്ലി ബാരേസി മാത്രമാണു ഹോളണ്ട് ടീമില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ 6.5 ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജാക്ക് കാലിസും റോബിന്‍ പീറ്റേഴ്‌സണും രണ്ടു വിക്കറ്റ് വീതമെടുത്തു.
ഡിവിലിയേഴ്‌സ് പതിവു ശൈലിയില്‍ ആക്രമണം അഴിച്ചുവിട്ടു. ആംല കരുതലോടെ 120 പന്തുകളിലാണ് സെഞ്ചുറി തികച്ചത്. 48 പന്തുകളില്‍ അര്‍ധ സെഞ്ചുറി കണ്ടെത്തിയ ഡിവിലിയേഴ്‌സ് 87 പന്തുകളിലാണ് ലോകകപ്പിലെ രണ്ടാമത്തെ സെഞ്ചുറി കണ്ടെത്തിയത്. ബൗളിങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ പടയിലെ സ്‌റ്റെയ്‌നിന്റെയും മോര്‍ക്കലിന്റെയും തീപ്പന്തുകള്‍. ഇമ്രാന്‍താഹിറും റോബിന്‍ പീറ്റേഴ്‌സണും ഡുമിനിയും ചേര്‍ന്ന സ്പിന്‍ ആക്രമണം. അതിനെയൊന്നും നേരിടാനുള്ള പക്വതയോ കരുത്തോ ഓറഞ്ചു പടയ്ക്കില്ലായിരുന്നു.
വെസ്റ്റിന്‍ഡീസിനെതിരേ നടന്ന ആദ്യ മത്സരത്തിലും ഡിവിലിയേഴ്‌സ് സെഞ്ചുറിയടിച്ചിരുന്നു. റണ്ണൗട്ടായി മടങ്ങും മുമ്പ് നാലു സിക്‌സറും 13 ഫോറും ഡിവിലിയേഴ്‌സിന്റെ ബാറ്റില്‍നിന്നു പിറന്നു. തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത ഡിവിലിയേഴ്‌സാണ് മാച്ചിലെ താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications