Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് ലങ്ക മത്സരം മഴതുലച്ചു

കൊളംബോ: ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എ വിഭാഗത്തില്‍ ശ്രീലങ്കയും ആസ്‌ത്രേലിയയും തമ്മില്‍ നടന്ന മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 32.5 ഓവറില്‍ മൂന്നു വിക്കറ്റ് ന്ഷടത്തില്‍ 146 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണു മഴയെത്തിയത്.

Rain mars SL vs Aus match

അര്‍ധ സെഞ്ചുറി നേടിയ നായകന്‍ കുമാര്‍ സംഗക്കാരയും (102 പന്തില്‍ 73) തിലന്‍ സമരവീരയും (34) തുടക്കത്തിലെ തകര്‍ച്ചയില്‍നിന്നു ലങ്കയെ കരകയറ്റിക്കൊണ്ടു വരുമ്പോഴാണു എല്ലാം തകര്‍ത്തുകൊണ്ട് മഴയെത്തിയത്.2011ലെ ലോകകപ്പില്‍ മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കുന്ന ആദ്യ മത്സരമാണിത്. ലങ്കയ്ക്കും ആസ്‌ത്രേലിയയ്ക്കും ഓരോ പോയിന്റ് വീതം നല്‍കിയിട്ടുണ്ട്. ഉപുല്‍ തരംഗ (6), തിലകരത്‌നെ ദില്‍ഷന്‍ (4), മഹേള ജയവര്‍ധനെ (23) എന്നിവരാണു പുറത്തായ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍. ഓസീസീന് വേണ്ടി ബ്രെറ്റ് ലീ, ഷോണ്‍ ടെയ്റ്റ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ജയവര്‍ധനെ റണ്ണൗട്ടാകുകയായിരുന്നു.

ലോകകപ്പിലെ തുടര്‍ച്ചയായ 32 ാം ജയം തേടിയാണ് ഓസീസ് കളത്തിലിറങ്ങിയത്. 1996 ലോകകപ്പ് ഫൈനലില്‍ മാത്രമാണു ശ്രീലങ്ക ആസ്‌ത്രേലിയയെ തോല്‍പ്പിച്ചിട്ടുള്ളത്. വ്യാഴാഴ്ച സിംബാബ്‌വേയ്‌ക്കെതിരേയാണ് ശ്രീലങ്കയുടെ അടുത്ത മത്സരം.

ഗ്രൂപ്പില്‍ നാല് മത്സരം കളിച്ച ശ്രീലങ്കയ്ക്കും മൂന്ന് മത്സരം കളിച്ച ഓസീസിനും അഞ്ച് പോയന്റ് വീതമാണുള്ളത്. മൂന്നു മത്സരങ്ങളില്‍നിന്ന് ആറു പോയിന്റ് നേടിയ പാകിസ്താനാണ് ഒന്നാമത്.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+