Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൂനം പന്നോട്ടില്ല; ഇന്ത്യ ജയിച്ചാല്‍ നഗ്നയാവും

നാലുപാടുനിന്നും ഉയരുന്ന പ്രതിഷേധങ്ങളൊന്നും മോഡല്‍ പൂനം പാണ്ഡെയെ അസ്വസ്ഥയാക്കുന്നില്ല, ഇന്ത്യ കപ്പുനേടിയാല്‍ നഗ്നയാകുമെന്ന തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മോഡല്‍.

Poonam Pandey

ഇന്ത്യ കപ്പുനേടിയാല്‍ താന്‍ ആദ്യം സ്റ്റേഡിയത്തിലും പിന്നീട് ഡ്രസ്സിങ് റൂമില്‍ ഇന്ത്യന്‍ താരങ്ങളുടെ മുന്നിലും നഗ്നയാകുമെന്നാണ് പൂനം പറയുന്നത്. നഗ്‌നതയിലൂടെ സന്തോഷം പ്രകടിപ്പിക്കുകയെന്നത് ഇന്ത്യന്‍ മൂല്യങ്ങള്‍ക്ക് എതിരാണെന്ന് വിശ്വഹിന്ദു പരിഷിത്തിന്റെ വാദം, അവര്‍ പൂനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീം ജയിക്കുമ്പോള്‍ അതിയായി സന്തോഷിക്കുന്നുവെന്നതില്‍ പൂനത്തിനെ അഭിനന്ദിക്കുന്നു. പക്ഷേ സന്തോഷം പ്രകടിപ്പിക്കാന്‍ നഗ്‌നതയല്ലാതെ മറ്റ് വഴികളില്ലേ- പരിഷത്തിലെ വിനോദ് ബന്‍സാല്‍ ചോദിക്കുന്നു. ഇത്തരം ആഭാസരവും അശ്ലീകരവുമായ കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് എംഎന്‍എസ് നേതാവ് ശീലിനി താക്കറെ പറയുന്നത്.

പൂനത്തിന്റെ ഗിമ്മിക്കുകള്‍ തടയാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് എതിര്‍ക്കുമെന്നാണ് ശിവസേന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ ഇക്കാര്യം കൈകാര്യം ചെയ്യുമെന്നും ശിവസേന നേതാക്കള്‍ പറയുന്നു.

മറ്റുള്ളവര്‍ പറയുന്നത് ഞാന്‍ കണക്കിലെടുക്കുന്നില്ല. ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന മോഡലില്‍ ഒരാളാണ് ഞാന്‍. പ്രശസ്തിക്ക് വേണ്ടി എനിക്ക് എന്തെങ്കിലും ചെയ്യേണ്ടതില്ല. ഞാന്‍ തീരുമാനിച്ച കാര്യം എന്തായാലും ചെയ്യും- പൂനവും നിലപാട് വ്യക്തമാക്കുന്നു.

കപ്പ് നേടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച പിന്തുണയുടെ ആവശ്യമുണ്ടെന്നും അതിനാലാണ് നഗ്‌നയാകാന്‍ തയ്യാറാകുന്നതെന്നും പൂനം നേരത്തെ പറഞ്ഞിരുന്നു.

Story first published: Friday, November 1, 2013, 16:18 [IST]
Other articles published on Nov 1, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+