ഇന്ത്യ-പാക്: ഗ്യാലറിയില്‍ വിഐപികള്‍ നിറയും
മൊഹാലി: ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ സെമി ഫൈനല്‍ മത്സരം നടക്കുന്ന മൊഹാലി സ്റ്റേഡിയത്തിലെ ഗാലറിയില്‍ ബുധനാഴ്ച വിഐപികള്‍ നിറയും. വന്‍കിട ബിസിനസുകാരും ചലച്ചിത്രതാരങ്ങളുമെല്ലാം കളികാണാന്‍ എത്തുന്നുണ്ട്.

അനില്‍ അംബാനി, മുകേഷ് അംബാനി, വിജയ് മല്യ എന്നിവരാണ് കളികാണാനെത്തുന്നവരിലെ പ്രമുഖ ബിസിനസുകാര്‍. ഇവരെല്ലാം സകുടുംബമാണ് ഗാലറിയില്‍ എത്തുക. എല്ലാവരും നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അനില്‍ അംബാനിയ്ക്കും കുടുംബത്തിനുമൊപ്പം അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായിയും കളികാണാനെത്തുന്നുണ്ട്. പ്രത്യേക വിമാനത്തിലാണ് അനില്‍ അംബാനി കളികാണാനെത്തുന്നത്. മദ്യ രാജാവും ബാംഗ്ലൂര്‍ ഐപിഎല്‍ ടീമിന്റെ ഉടമയുമായ വിജയ് മല്യ, മകന്‍ സിദ്ധാര്‍ഥിനൊപ്പം ഒന്നാം നിരയില്‍ തന്നെയുണ്ടാകും. ഇവരെ കൂടാതെ ഹീറോ ഹോണ്ട മേധാവി പവന്‍ മുഞ്ചാള്‍, ബോംബേ ഡെയിങ് മേധാവി നെസ് വാഡിയ, ഫോര്‍ട്ടിസ് മേധാവികളായ മല്‍വീന്ദര്‍ സിങ്ങും ശിവീന്ദര്‍ സിങ്ങും കളികാണാന്‍ എത്തുന്നുണ്ട്.
കൂട്ടത്തില്‍ ഭാരതി എന്റര്‍െ്രെപസസ് എംഡി രാജന്‍ ഭാരതി മിത്തല്‍, ടോമി ഹില്‍ഫിഗര്‍ സിഇഒ ശൈലേഷ് ചതുര്‍വേദി, ബര്‍മന്‍ കുടുംബത്തിലെ മോഹിത് ബര്‍മന്‍ തുടങ്ങിയവരും ഉണ്ടാകും. മുപ്പതിനായിരത്തില്‍ കുറവുമാത്രം കാണികളെ ഉള്‍ക്കൊള്ളാനുള്ള വലിപ്പമേ മൊഹാലി സ്റ്റേഡിയത്തിനുള്ളു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് പകലും രാത്രിയുമായാണ് ക്രിക്കറ്റ് പ്രേമികള്‍ ഉത്കണ്ഠയോടെ കാത്തിരിക്കുന്ന ഇന്ത്യപാകിസ്ഥാന്‍ സെമി ഫൈനല്‍.
വിഐപികള്‍ വരുന്ന അന്പതിനടുത്ത് പ്രത്യേക വിമാനങ്ങള്‍ പൊതുവേ തിരക്കില്ലാത്ത ചണ്ഡിഗഡ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച രാവിലെയുമായി ഇറങ്ങുമെന്നാണ് കണക്കുകള്‍. സ്റ്റേഡിയത്തില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആവേശകരമായ സെമിഫൈനല്‍ കാണാനായി പല സോഫ്റ്റ് വേര്‍ കമ്പനികളും ബുധനാഴ്ച ഉച്ചതിരിഞ്ഞ് ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ ചിലതിന് ബുധനാഴ്ച മുഴുവന്‍ അവധി നല്‍കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications