Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്ത് കൂടുതല്‍ പരിശ്രമിക്കണം: കേഴ്സ്റ്റണ്‍

മുംബൈ: കരിയറില്‍ അടുത്ത പടിമുന്നോട്ടുപോയില്ലെങ്കില്‍ പേസ് ബൗളര്‍ ശ്രീശാന്ത് എന്ന പ്രതിഭ പരാജയമായിപ്പോകുമെന്ന് ടീം ഇന്ത്യയുടെ സ്ഥാനമൊഴിഞ്ഞ കോച്ച് ഗാരി കേഴ്‌സ്റ്റണ്‍. സ്ഥാനമൊഴിഞ്ഞ് കേപ്ടൗണിലേയ്ക്ക് പോകുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെക്കുറിച്ച് കേഴ്‌സ്റ്റണ്‍ പറഞ്ഞത്.

Sreesanth

ടെസ്റ്റ് മാച്ചുകളില്‍ ശ്രീയ്ക്കുള്ള കഴിവ് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഇക്കാര്യത്തില്‍ കൂടുതല്‍ മികവുണ്ടാക്കേണ്ടത് ശ്രീയുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിലും മറ്റും നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ വളരെ മികച്ച പ്രകടനമായിരുന്നു ശ്രീ കാഴ്ചവച്ചത്. കരിയറില്‍ അദ്ദേഹം അടുത്തപടിയിലേയ്ക്ക് കടക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് മങ്ങലേല്‍ക്കും- കേഴ്സ്റ്റണ്‍ പറഞ്ഞു. ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ് നിര കൂറേക്കൂടി മികച്ചതാക്കേണ്ടതുണ്ടെന്നും എങ്കില്‍ മാത്രമേ ഇന്ത്യന്‍ ക്രിക്കറ്റിന് കുറേക്കൂടി മെച്ചപ്പെട്ട ഒരുസ്ഥാനത്ത് നില്‍ക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

പേസര്‍ ഇഷാന്ത് ശര്‍മ്മ വളരെ മികച്ച പേസര്‍ ആണ്. ഭാവിയിലേയ്ക്കുള്ള ഒരു വാഗ്ദാനമാണ് ഇഷാന്ത്. അദ്ദേഹത്തിന്റെ പ്രതിഭ കൂടുതല്‍ മെച്ചപ്പെടുമെന്നാണ് കരുതുന്നത്- കേഴ്സ്റ്റണ്‍ പറഞ്ഞു. ഇതിനൊപ്പം തന്നെ സച്ചിന്‍, ധോണി, യുവരാജ് തുടങ്ങിയ താരങ്ങളെയും അദ്ദേഹം പ്രശംസിച്ചിട്ടുണ്ട്.

സച്ചിന്‍ എന്ന ഇതിഹാസത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. യുവരാജില്‍ വന്ന മാറ്റം അത്ഭുതപ്പെടുത്തുന്നതാണെന്നും ധോണി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള എക്കാലത്തെയും മികച്ച ക്യാപ്റ്റനാണെന്നും അദ്ദേഹം പറഞ്ഞു.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+