വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീശാന്തിനെ കേരളം അവഗണിച്ചുവെന്ന്

By Lakshmi

കൊച്ചി: ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍ ടീമംഗമായ മലയാളിതാരം ശ്രീശാന്തിനെ സംസ്ഥാനസര്‍ക്കാര്‍ അവഗണിച്ചതായി പരാതി. ടീമിലെ മറ്റു കളിക്കാരെയെല്ലാം അതത് സംസ്ഥാനസര്‍ക്കാറുകള്‍ അഭിനന്ദിക്കുകയും വന്‍തുകയും ഭൂമിയുമെല്ലാം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടും ശ്രീയെ കേരളം മറന്നുവെന്നാണ് ആക്ഷേപം.

Sreesanth

മറ്റു സര്‍ക്കാരുകള്‍ തങ്ങളുടെ കളിക്കാര്‍ക്കു മാത്രമല്ല, ടീമിനൊന്നടങ്കം പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ്് കാലമായതിനാല്‍ സമ്മാനപ്രഖ്യാപനമൊന്നും നടത്താന്‍ കേരളത്തിലെ സര്‍ക്കാറിന് കഴിയില്ലെന്നത് ഒരുകാര്യം. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നാലും ഇത്രയും വലിയൊരു നേട്ടം കാണാതെപോയത് ശരിയായില്ലെന്ന വാദമാണ് ശ്രീയുടെകാര്യത്തില്‍ ഉയരുന്നത്. അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. എന്നിട്ടും അവിടെനിന്നുള്ള താരമായ അശ്വിന് സര്‍ക്കാര്‍ ഒരു കോടി രൂപയും ഇന്ത്യന്‍ടീമിനാകെ മൂന്നു കോടി രൂപയും സമ്മാനം പ്രഖ്യാപിച്ചുവെന്നും ശ്രീയ്ക്കുവേണ്ടി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയായിരുന്നു മുഖ്യമന്ത്രി കരുണാനിധി അശ്വിന് സമ്മാനം പ്രഖ്യാപിച്ചത്.

ഇതിനിടെ ലോകകപ്പ് ഫൈനലില്‍ കളിയ്ക്കുകയും ടീം ഇന്ത്യ കപ്പ് നേടുകയും ചെയ്തിട്ടും മലയാളികള്‍ ശ്രീശാന്തിനെ വിമര്‍ശിക്കുന്നതിന് അവസാനമായിട്ടില്ല. ശ്രീയെ കഠിനമായി വിമര്‍ശിക്കുകയും കളിയ്ക്കുകയും ചെയ്യുന്ന എസ്എംഎസുകളും മെയിലുകളും മറ്റുമാണ് പ്രചരിക്കുന്നത്.

ശ്രീശാന്തിന് സമ്മാനമായി 2 രൂപ നിരക്കില്‍ 25 കിലോ സ്‌പെഷ്യല്‍ പച്ചരി ആജീവനാന്തം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചുവെന്ന രീതിയിലുള്ള രൂക്ഷമായ കളിയാക്കലുകളുള്ള എസ്എംഎസുകളാണ് ലോകകപ്പ് ഫൈനല്‍ മത്സരത്തിന് ശേ,ം ശ്രീയ്‌ക്കെതിരെ പ്രചിരിച്ചത്.

ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ നോക്കുകൂലി വാങ്ങിയ താരമാണ് ശ്രീശാന്ത് എന്നിങ്ങനെയാണ് ട്വിറ്റര്‍ പോലുള്ള സൈറ്റുകളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. വിമര്‍ശനങ്ങള്‍ ഇങ്ങനെ പോകുന്നുവെങ്കിലും ഇന്ത്യയുടെ മികച്ച് പേസ് ബൗളറാണ് ശ്രീശാന്ത് എന്ന കാര്യത്തില്‍ സ്ഥാനമൊഴിയുന്ന കോച്ച് ഗാരി കേഴ്‌സ്റ്റണ് സംശയമില്ല.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X