ഇംഗ്ലീഷ് പട തോറ്റോടി, അയര്‍ലണ്ടിന് അട്ടിമറി ജയം
ബാംഗ്ലൂര്‍: ശരിയ്ക്കും പറഞ്ഞാല്‍ ബുധനാഴ്ച ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നത് തീപാറുന്ന കളിയായിരുന്നു. ടീം ഇന്ത്യയെ ടൈയില്‍ തളച്ച ഇംഗ്ലണ്ടിന് ശരിയ്ക്കുമൊരു ഷോക്കായിരുന്നു അത്. എയര്‍ലണ്ടിന്റെ കരുത്തിന് മുന്നില്‍ ഇംഗ്ലീഷ് പട തോറ്റോടി. 2011 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളിലെ ആദ്യ അട്ടിമറി വിജയം നേടിയ ടീമെന്ന പേരും അയര്‍ലണ്ട് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സാണ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡ് അഞ്ചു പന്ത് ബാക്കിനില്‍ക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സ് നേടി ലക്ഷ്യം കാണുകയായിരുന്നു.ലോകകപ്പിലെ ഏറ്റവും വേഗമാര്‍ന്ന സെഞ്ച്വറി കുറിച്ച ഓള്‍റൗണ്ടര്‍ കെവിന്‍ ഒബ്രയന്റെ അവിസ്മരണീയ പ്രകടനമാണ് തോല്‍വിയുറപ്പിച്ച അയര്‍ലന്‍ഡിന് അത്ഭുത വിജയം സമ്മാനിച്ചത്.
50 പന്തില്‍ സെഞ്ച്വറി തികച്ച ഒബ്രയന്‍ മാത്യു ഹെയ്ഡന്റെ(66 പന്തില്‍ 100) പേരിലുണ്ടായിരുന്ന ലോകകപ്പ് റെക്കോഡാണ് തിരുത്തിക്കുറിച്ചത്. ഏകദിനത്തിലെ ഏറ്റവും വേഗമാര്‍ന്ന ആറാമത്തെ സെഞ്ച്വറിയും കെവിന്റേത് തന്നെ. 63 പന്തില്‍ 13 ബൗണ്ടറിയും ആറു സിക്‌സും പറത്തിയ കെവിന്‍ കളയിലെ താരവുമായി.
വെറും 63 പന്തില്‍ നിന്ന് 113 റണ്‍സ് അടിച്ചു കൂട്ടിയ ഒബ്രിയാന്റെ ഇന്നിംഗ്‌സിനു മുന്നില്‍ ഇംഗ്ലണ്ടിന് ഉത്തരമില്ലാതെയാകുകയായിരുന്നു.
13 ബൗണ്ടറിയും ആറു സിക്‌സറുകളും പറത്തിയ ഒബ്രിയാന് ആറാം വിക്കറ്റില്‍ അലക്‌സ് കുസാക്(47) മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്നള്ള കൂട്ടുകെട്ട് 102 പന്തില്‍ നേടിയ 162 റണ്‍സാണ് അയര്‍ലന്‍ഡിന്റെ വിജയത്തിന് അടിത്തറ പാകിയത്. പരിചയസമ്പത്തുള്ള ടീമുകള്‍ കാണിക്കുന്നതിലും പക്വതയോടെ അവസാന ഓവറുകള്‍ കളിച്ചാണ് അയര്‍ലന്‍ഡ് വിജയം സ്വന്തമാക്കിയത്.
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാനായി ജോനാഥന്‍ ട്രോട്ട് മാറിയതായിരുന്നു മത്സരത്തിലെ മറ്റൊരു സവിശേഷത. ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററും ട്രോട്ട് ആയിരുന്നു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വെസ്റ്റിന്‍ഡീസിന്റെ വിവിയന്‍ റിച്ചാര്‍ഡ്‌സിനും ഇംഗ്ലണ്ടിന്റെ തന്നെ കെവിന്‍ പീറ്റേഴ്‌സണുമൊപ്പം 21 മത്സരങ്ങളില്‍ ആയിരം റണ്‍സ് തികയ്ക്കാന്‍ ട്രോട്ടിനായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications