Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈനലില്‍ ആശിഷ് നെഹ്‌റ കളിക്കില്ല

മുംബൈ: ശ്രീലങ്കയ്‌ക്കെതിരെ ശനിയാഴ്ച നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യന്‍ ബൗളര്‍ ആശിഷ് നെഹ്‌റ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. സെമിഫൈനല്‍ മത്സരത്തിനിടെ നെഹ്‌റയുടെ വലം കയ്യിലെ വിരലിന് പരുക്കേറ്റിരുന്നു. പരിക്ക് ഗുരുതരമാണെന്ന് ടീം മീഡിയ മാനേജര്‍ രണ്‍ജിബ് ബിസ്വാള്‍ പറഞ്ഞു.

Ashish Nehra

പാകിസ്താനെതിരെ ബുധനാഴ്ച മൊഹാലിയില്‍ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് നെഹ്‌റയുടെ കൈവിരലിന് പരിക്കേറ്റത്. വിരലിന് പൊട്ടലുള്ളതായി എക്‌സ് റെയില്‍ വ്യക്തമായിട്ടുണ്ട്. പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ മിഡ് വിക്കറ്റില്‍ നിന്ന് അഫ്രീദിയുടെ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നെഹ്‌റയുടെ വലം കൈയിലെ വിരലിന് പരിക്കേറ്റത്. വിരലില്‍ ഒന്നിലധികം ഒടിവുകള്‍ ഉള്ളതിനാല്‍ ശസ്ത്രക്രിയ ആവശ്യമായി വരും എന്നാണ് മെഡിക്കല്‍ സംഘം വിലയിരുത്തുന്നത്. ആറാഴ്ചത്തെ വിശ്രമം നെഹ്‌റയ്ക്ക് ആവശ്യമായി വരുമെന്നാണ് സൂചന.

എന്നാല്‍ നെഹ്‌റ ഇടംകയ്യന്‍ പേസര്‍ ആയതിനാല്‍ വലതുകൈവിരലിന്റെ പരുക്ക് പ്രകടനത്തില്‍ പ്രശ്‌നം വരുത്തില്ലെന്ന കാരണത്താല്‍ നെഹ്‌റയെ ടീമില്‍ ഉള്‍പ്പെടുത്തിയേയ്ക്കുവാനും സാധ്യതയുണ്ട്. പക്ഷേ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ശനിയാഴ്ച രാവിലെ മാത്രമേ നെഹ്‌റ കളിയ്ക്കുമോയെന്നകാര്യത്തില്‍ കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ കഴിയുകയുള്ളുവെന്നും ബിസ്വാള്‍ പറഞ്ഞു.

Story first published: Saturday, May 12, 2012, 16:16 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+