ബാംഗ്ലൂര്‍: ഏവരും കാത്തിരിക്കുകയാണ് ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച ഐറിഷ് ഫയര്‍ ഇനിയും ആളിക്കത്തുമോയെന്നറിയാന്‍. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തില്‍ അയര്‍ലണ്ട് ഇന്ത്യയെയാണ് നേരിടുന്നത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ഇംഗ്ലണ്ടിനെതിരെ ഇറക്കിയ അതേ ടീമിനെയായിരിക്കും നായകന്‍ മഹേന്ദ്രസിങ് ധോണി ഇറക്കുകയെന്നാണ് സൂചന.

ആദ്യമത്സരത്തില്‍ ധാക്കയില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ഇന്ത്യയെ ബാംഗ്ലൂരില്‍ ഇംഗ്ലണ്ട് ടൈ കെട്ടുകയായിരുന്നു. ഇവരാണ് ഐറിഷ് പടയുടെ ഫയര്‍ കത്തിയമര്‍ന്നത്. ഈ തീ കെടുത്തി വിജയത്തിലേക്ക് തിരിച്ചുവരികയാണ് ഇന്ത്യയുടെ ദൗത്യം.
ഇന്ത്യയുടെ എല്ലാ കളിക്കാരും ശാരീരികമായി പൂര്‍ണസജ്ജരാണെന്ന് ക്യാപ്റ്റന്‍ ധോണി വ്യക്തമാക്കി. ആശിഷ് നെഹ്‌റ പരിക്കില്‍ നിന്ന പൂര്‍ണമോചിതനായിട്ടുണ്ട്. ഇന്ത്യ ഏഴ് ബാറ്റ്‌സ്മാന്‍മാരും നാലു ബൗളര്‍മാരുമായാവും ഇറങ്ങുക. ബൗളിങ് കോമ്പിനേഷന്‍ ഇനിയും തീരുമാനിച്ചിട്ടില്ലെന്നാണ് ക്യാപ്റ്റന്‍ അറിയിച്ചത്. നെഹ്‌റ കളിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
നാലാമത്തെ ബൗളറായി ആശിഷ് തിരിച്ചെത്തിയാല്‍ ശ്രീശാന്തിന് അടുത്ത അവസരത്തിനായി വീണ്ടും കാത്തിരിക്കേണ്ടിവരും. ബംഗ്ലാദേശിനെതിരേ കളിച്ച ശ്രീശാന്തും ഇംഗ്ലണ്ടിനെതിരേ നടന്ന മത്സരത്തില്‍ പീയുഷ് ചൗളയും നിരാശപ്പെടുത്തിയിരുന്നു.
അയര്‍ലന്‍ഡ് സ്പിന്‍ ബൗളിംഗിനെ നേരിടുന്നതില്‍ പിന്നിലായതിനാല്‍ മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള തന്ത്രം ധോണിമെനയാനും സാധ്യതയുണ്ട.ഇംഗ്ലണ്ടിനെതിരേ തകര്‍പ്പന്‍ സെഞ്ചുറി നേടിയ കെവിന്‍ ഒബ്രിയാനിലാണ് ഐറിസ് പടയുടെ പ്രധാന പ്രതീക്ഷ. ലോകകപ്പിലെ ഏറ്റവും വേഗത്തിലുള്ള സെഞ്ചുറി കെവിന്റെ പേരിലാണ്.
സാധ്യതാ ടീം: ഇന്ത്യ എം.എസ്. ധോണി (ക്യാപ്റ്റന്‍), വീരേന്ദര്‍ സേവാഗ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി, യുവ്രാജ് സിംഗ്, സുരേഷ് റെയ്‌ന, യൂസഫ് പഠാന്‍, ഹര്‍ഭജന്‍ സിംഗ്, പീയൂഷ് ചൗള, ആര്‍.അശ്വിന്‍, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ, എസ്. ശ്രീശാന്ത്, മുനാഫ് പട്ടേല്‍.
അയര്‍ലന്‍ഡ് വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (ക്യാപ്റ്റന്‍), ആന്ദ്രെ ബോത്ത, അലക്‌സ് കുസാക്, നീല്‍ ഒബ്രിയാന്‍, കെവിന്‍ ഒബ്രിയാന്‍, ജോര്‍ജ് ഡോക്‌റെല്‍, ട്രെന്റ് ജോണ്‍സ്റ്റണ്‍, നീഗല്‍ ജോണ്‍സ്, ജോണ്‍ മൂണി, ബോയ്ഡ് റാങ്കിന്‍, പോള്‍ സ്റ്റിര്‍ലിംഗ്, ആല്‍ബര്‍ട്ട് വാന്‍ ഡര്‍ മെര്‍വ്, ഗാരി വില്‍സണ്‍, ഗാരി വില്‍സണ്‍, ആന്‍ഡ്രൂ വൈറ്റ്, എഡ് ജോയ്‌സ്.