ബാംഗ്ലൂര്‍: ഒട്ടൊന്ന് വിറച്ചെങ്കിലും വിപ്ലവക്കൊടുങ്കാറ്റായി വന്ന ഐറിഷ് പടയെ ഇന്ത്യ എറിഞ്ഞുവീഴ്ത്തി. ഗ്രൂപ്പ് ബിയിലെ ആവേഷകരമായ പോരാട്ടത്തില്‍ അയര്‍ലണ്ടിനെതിരെ ഇന്ത്യ അഞ്ചുവിക്കറ്റ് ജയം നേടി കരുത്തു തെളിയിച്ചു. അര്‍ധ സെഞ്ചുറിയും അഞ്ചുവിക്കറ്റുമായി യുവരാജ് സിങ്ങാണ് ഐറിഷ് കാറ്റിന് മുന്നില്‍ വലഞ്ഞ ടീം ഇന്ത്യയെ വിജയത്തിലേയ്ക്ക് കൈപിടിച്ചുകയറ്റിയത്.

ശ്രദ്ധയോടെ ബാറ്റുചെയ്ത ഇരുവരും അഞ്ചാം വിക്കറ്റില്‍ 67 റണ്‍സെടുത്ത് സ്‌കോര്‍ 167ല്‍ എത്തിച്ചു. ഇന്ത്യ വിജയത്തിനരികെ എന്നു തോന്നിയ ഉടന്‍തന്നെ ഐറിഷ് പട ധോണിയെ പുറത്താക്കി. പിന്നീട് കളത്തില്‍ തിരുച്ചുവരവിനായുള്ള അയര്‍ലണ്ടിന്റെ ശ്രമങ്ങളായിരുന്നു. പക്ഷേ അവരുടെ പരിശ്രമം ഫലിച്ചില്ല. പി്ന്നീട് എത്തിയ യൂസഫ് പഥാന്‍ തീര്‍ത്തുമൊരു ആക്രമണ സ്വഭാവത്തിലായിരുന്നു. രണ്ടു ഫോറും മൂന്നു സിക്‌സറുമുള്‍പ്പടെ 24 പന്തില്‍ 30 റണ്‍സ് അടിച്ചു കൂട്ടിയ പഥാന്‍ ക്ഷണത്തില്‍ മത്സരമവസാനിപ്പിച്ചു മടങ്ങി.
അയര്‍ലന്‍ഡ് ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിംഗിനു മുന്നില്‍ തകരുകയായിരുന്നു. 31 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് നേടി കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ച യുവാജ് സിംഗായിരുന്നു ഇന്ത്യയുടെ താരം. ലോകകപ്പില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇടങ്കയ്യന്‍ ബൗളറാണ് യുവി. ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് വീഴ്ത്തി സഹീര്‍ ഖാന്‍ ഐറിഷ് പടയെ വിറപ്പിച്ചു. സ്‌കോര്‍ബോര്‍ഡില്‍ 9 റണ്‍സ് എത്തുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ അവര്‍ക്കു വേണ്ടി മൂന്നാം വിക്കറ്റില്‍ 113 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഓപ്പണര്‍ പോര്‍ട്ടര്‍ഫീല്‍ഡും(75) നീല്‍ ഒബ്രിയാനും(46) ഇന്ത്യക്ക് തിരിച്ചടി നല്‍കി. എന്നാല്‍ ധോണി പന്ത് സ്പിന്നര്‍മാര്‍ക്കു നല്‍കിയതോടെ കളിയാകെ മാറി.
ഒരറ്റത്ത് റണ്‍സ് വിട്ടുകൊടുക്കാതെ ഹര്‍ഭജന്‍ പിടിമുറുക്കിയപ്പോള്‍ മറുവശത്ത് യുവരാജ് മിന്നുന്ന പ്രകടനവുമായി വിക്കറ്റുകള്‍ കൊയ്തു. അയര്‍ലന്‍ഡിനു വേണ്ടി 75 റണ്‍സ് നേടിയ പോര്‍ട്ടര്‍ഫീല്‍ഡാണ് ടോപ് സ്‌കോറര്‍. നീല്‍ ഒബ്രിയാന്‍ 46 റണ്‍സ് നേടിയപ്പോള്‍ സഹോദരനും ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ ഹീറോയുമായ കെവിന്‍ ഒബ്രിയാന് 5 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. മൂവരേയും യുവരാജാണ് കൂടാരത്തിലേയ്ക്കയച്ചത്. ജയത്തോടെ മൂന്നു മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഇന്ത്യ തലപ്പത്തെത്തി. ബുധനാഴ്ച ഹോളണ്ടിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.