Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐറിഷ് പടയെ നേരിടാന്‍ ഇന്ത്യ സജ്ജമാകണം: ഗാംഗുലി

ദില്ലി: വേള്‍കപ്പ് ക്രിക്കറ്റിന്റെ ഗ്രൂപ്പ് ബി വിഭാഗത്തില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ അയര്‍ലണ്ടിനെ നേരിടാന്‍ ഇന്ത്യന്‍ ടീം പൂര്‍ണമായും സജ്ജമാകണമെന്ന് ടീം ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. അയര്‍ലണ്ടിനെ ഇന്ത്യ തന്നെയാണ് മികച്ച ടീമെന്നും ഗാംഗുലി പറഞ്ഞു.


ഇന്ത്യക്ക് സ്വന്തം ബോളിംഗ് പ്രകടനം വിലയിരുത്താനുള്ള അവസരം കൂടിയാണ് ഞായറാഴ്ചത്തെ മത്സരമെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യ ഏത് ബൗളിംഗ് രീതിയാകും സ്വീകരിക്കുക എന്നറിയില്ല. പക്ഷേ മൂന്നു പേസ് ബൗളര്‍മാരെ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. യൂസഫ് പത്താനെപ്പോലുള്ള ചിലര്‍ 10 ഓവര്‍ എറിയാനും തയ്യാറാകണം-ഗാംഗുലി പറഞ്ഞു.ഇന്ത്യ മികച്ച ടീമാണ്. പക്ഷേ അയര്‍ലണ്ടിനെ കുറച്ചുകാണാനാവില്ല, മികച്ച താരങ്ങളുണ്ട്. ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ഐറിഷ് ടീം ജയിച്ചത് ടീം ഇന്ത്യ കണക്കിലെടുക്കണം. ഇംഗ്ലണ്ടിനെ തളച്ച ഐറിഷിന്റെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ സജ്ജമായിരിക്കണം- ഗാംഗുലി പറഞ്ഞു.

2003ലെ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയെ ഫൈനലില്‍ പ്രവേശിക്കാന്‍ സഹായിച്ചത് അന്ന് നായകനായ ഗാംഗുലിയുടെ മികവായിരുന്നു.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+