Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ നാലാമങ്കത്തിന് അരങ്ങൊരുങ്ങി

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് നേടിയതിന്റെ ആഘോഷലഹരി കെട്ടടങ്ങും മുമ്പ് ആവേശം വിതറി ഐപിഎല്‍ നാലാം സീസണിന് വെള്ളിയാഴ്ച തുടക്കമാകും. ചെന്നൈ സൂപ്പര്‍കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള പോരാട്ടത്തോടെയാണ് നാലാം സീസണ്‍ മത്സരങ്ങള്‍ തുടങ്ങുക. ചെന്നൈയിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്.

IPL 4

ഏറെ ജാഗ്രതയോടെ കളിയ്ക്കുന്ന അമ്പതോവര്‍ ലോകകപ്പ് മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി ബാറ്റ്‌സ്മാന്‍മാരുടെ വെടിക്കെട്ടായിരിക്കും ഐപിഎല്ലിനെ ആകര്‍ഷമാക്കുക. ഓരോ പന്തും അതിര്‍ത്തികടത്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ വെമ്പല്‍ കൊള്ളുമ്പോള്‍ ബൗളര്‍മാരും ഫീല്‍ഡര്‍മാരും വിയര്‍ക്കും.

നാലാം സീസണില്‍ അരങ്ങേറ്റം കുറിക്കുന്ന പുതിയ ടീമുകളായ കൊച്ചി ടസ്‌കേഴ്‌സ് കേരള, പുണെ വാറിയേഴ്‌സ് ഇന്ത്യ അടക്കം പത്ത് ടീമുകളും ഇത്തവണ മത്സരത്തിനിറങ്ങും. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സുമായാണ് കൊച്ചി ടസ്‌കേഴ്‌സിന്റെ ആദ്യ മത്സരം. ശനിയാഴ്ച കൊച്ചിയിലാണ് മത്‌സരം നടക്കുക.

ഏപ്രില്‍ എട്ടു മുതല്‍ മെയ് 28 വരെ നീളുന്ന നാലാം സീസണില്‍ 74 മത്‌സരങ്ങളുണ്ട്. . മെയ് 28-നാണ് ഫൈനല്‍ നടക്കുക. അഞ്ചു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പാക്കി തിരിച്ചാണ് മത്‌സരം സംഘടിപ്പിച്ചിട്ടുള്ളത്. ഗ്രൂപ്പ് എ-യില്‍ മുംബൈ ഇന്ത്യന്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡെക്കാണ്‍ ചാര്‍ജേഴ്‌സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, പുണെ വാറിയേഴ്‌സ് ഇന്ത്യ ടീമുകളും, ഗ്രൂപ്പ് ബി-യില്‍ കൊല്‍ക്കത്ത കൊച്ചി ടസ്‌കേഴ്‌സ് കേരള, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സുമാണുള്ളത്.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+