സംശയിക്കേണ്ട ഇംഗ്ലണ്ട് കരുത്തര്‍ തന്നെ
ചെന്നൈ: അയര്‍ലണ്ടിനോട് തോറ്റുണ്ടായ നാണക്കേടില്‍ നിന്നും ഒരു മോചനം അതായിരുന്നു ചെപ്പോക്കില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയിറങ്ങുമ്പോള്‍ ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അല്‍പമൊന്ന് ഇടറിയെങ്കില്‍ തങ്ങള്‍ അത്രമോശക്കാരല്ലെന്ന് ഇംഗ്ലണ്ട് തെളിയിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് പിടിപ്പകേടിന്റെ ദിനായിരുന്നു ഞായറാഴ്ച കയ്യെത്തും ദൂരത്ത് വിജയം നിന്നു വിളിച്ചിട്ടും പരാജയത്തിലേയ്ക്ക് വഴിവെട്ടി. ഗ്രൂപ്പ് ബി മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറു റണ്‍സിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്.

പൊതുവേ ക്രിക്കറ്റിലെ ഇത്തിരിക്കഞ്ഞന്മാരെന്ന് വിളിക്കുന്ന അയര്‍ലണ്ടിനോട് തോല്‍ക്കുകയും ഇന്ത്യയോട് സമനില വഴങ്ങുകയും ചെയ്ത ഇംഗ്ലണ്ട് ആകെ സമ്മര്‍ദ്ദത്തിലായിരുന്നു. ജയപരാജയങ്ങള്‍ മാറി മറിയുകയായിരുന്ന ചെപ്പോക്കില്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 171 റണ്‍സിന് പുറത്തായി. താരതമ്യേന കുറഞ്ഞ സ്‌കോര്‍ നേടാനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലീഷ് ബൗളര്‍മാര്‍ ചുട്ട മറുപടി നല്‍കിയപ്പോള്‍ 165 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടിന് 75 എന്ന ശക്തമായ നിലയില്‍ നിന്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ പതനം. അതുകൊണ്ടുതന്നെ അതിന്റെ ആഘാതവും വലുതാണ്. 42 റണ്‍സെടുത്ത ഹാഷിം ആംല മാത്രമേ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചുള്ളൂ. നായകന്‍ ഗ്രെയിം സ്മിത്ത്(22), എ.ബി. ഡിവില്ലിയേഴ്‌സ് (25), ഡെയ്ല്‍ സ്‌റ്റെയിന്‍ (20) റണ്‍സെടുത്തു. ഇംഗ്ലണ്ടിനുവേണ്ടി സ്റ്റിയുവര്‍ട്ട് ബ്രോഡ് നാലും ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടും ടിം ബ്രസ്‌നനും ഗ്രെയിം സ്വാനും മൈക്കിള്‍ യാര്‍ഡിയും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി
ഹാഷിം ആംലയും നായകന്‍ ഗ്രെയിം സ്മിത്തും മികച്ച തുടക്കം നല്‍കിയെങ്കിലും പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ആഞ്ഞടിച്ചതോടെ ദക്ഷിണാഫ്രിക്ക തകരുകയായിരുന്നു. 124 റണ്‍സ് എടുത്തുനില്‍ക്കേ അവര്‍ക്ക് എ.ബി.ഡിവിലിയേഴ്‌സ്, ഫാഫ് ഡു പ്ലെസിസ്, ജീന്‍ പോള്‍ ഡുമിനി എന്നിവരെ നഷ്ടപ്പെട്ടതു വിനയായി.
എട്ടാം വിക്കറ്റില്‍ സ്‌റ്റെയിനും മോണ്‍ വാന്‍ വീക്കും 33 റണ്‍സ് കൂട്ടിച്ചേര്‍ത്തതു ലക്ഷ്യത്തിലെത്തിക്കുമെന്നു കരുതിയെങ്കിലും ബ്രോഡ് ഇംഗ്ലണ്ടിന്റെ രക്ഷകനായി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ സ്ട്രൗസിന്റെയും കെവിന്‍ പീറ്റേഴ്‌സണിന്റെയും വിക്കറ്റ് നഷ്ടമായി.
റോബിന്‍ പീറ്റേഴ്‌സനാണ് ഇരുവരുടെയും വിക്കറ്റ് വീഴ്ത്തിയത്. ഒരുഘട്ടത്തില്‍ മൂന്നിന് 15 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. രവി ബൊപ്പാരയും(60) ജോനാഥന്‍ ട്രോട്ടും(52) ചേര്‍ന്നാണ് തകര്‍ച്ചയില്‍ നിന്ന് കയറ്റിയത്. ബൊപ്പരായാണു മത്സരത്തിലെ കേമന്‍. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഇമ്രാന്‍ താഹിര്‍ നാലും റോബിന്‍ പീറ്റേഴ്‌സണ്‍ മൂന്നും മോര്‍ക്കല്‍ രണ്ടും സ്‌റ്റെയിന്‍ ഒന്നും വീതം വിക്കറ്റ് വീഴ്ത്തി.
വിജയത്തിനുള്ള ഇംഗ്ലണ്ടിന്റെ ദാഹം മത്സരത്തിലുടനീറം കളിയില്‍ കാണാമായിരുന്നു. പഴുതുകളടച്ച ഫീല്‍ഡിങ്ങും വിജയത്തിനായുള്ള അടങ്ങാത്ത ദാഹവും ഒത്തുചേര്‍ന്നപ്പോള്‍ അത്യുജ്ജ്വലമായ തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയത്. ഇതോടെ ഇംഗ്ലണ്ടിന്റെ ക്വാട്ടര്‍ഫൈനല്‍ സ്വപ്‌നങ്ങള്‍ക്ക് നിറംകൂടുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications