Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്യാലറിക്കായല്ല രാജ്യത്തിനായി കളിക്കൂ: ധോണി

നാഗ്പൂര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ടീം ഇന്ത്യ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിമര്‍ശനം.

Dhoni

ഗ്യാലറിയ്ക്കു വേണ്ടി കളിക്കാതെ രാജ്യത്തിന് വേണ്ടി കളിക്കണമെന്നാണ് ധോണി മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബാറ്റ്‌സ്മാന്‍മാരോട് നിര്‍ദ്ദേശിച്ചത്. ബാറ്റിംഗ് ഓര്‍ഡര്‍ അഴിച്ചു പണിഞ്ഞ തന്റെ തീരുമാനം പാളിപ്പോയെന്നും ധോണി പറഞ്ഞു.വമ്പന്‍ അടികള്‍ ഗ്യാലറിയെ ആവേശത്തിലാഴ്ത്തിയേക്കാം. എന്നാല്‍ എല്ലാ പന്തും അതിര്‍ത്തി കടന്നാമെന്ന രീതിയില്‍ ബാറ്റ് ചെയ്യുന്നത് വിക്കറ്റുകള്‍ നഷ്ടമാകുന്നതിന് ഇടയാക്കും. അതാണ് നാഗ്പൂരിലും സംഭവിച്ചത്. അതിനാല്‍ ഇത്തരം പ്രവണതകള്‍ ഒഴിവാക്കണം- ധോണി നിര്‍ദ്ദേശിച്ചു.യൂസഫ് പഠാനെ നാലാം നമ്പറില്‍ ഇറക്കിയ തീരുമാനത്തെ ന്യായീകരിച്ച ധോണി സച്ചിന്റെയും, ഗൌതം ഗംഭീറിന്റെയും പുറത്താകലാണ് കളിയിലെ വഴിത്തിരിവായതെന്നും ചൂണ്ടിക്കാട്ടി.

അവസാന ഓവറില്‍ ആശിഷ് നെഹ്‌റയ്ക്ക് പന്തേല്‍പ്പിച്ച നടപടി തെറ്റിപ്പോയെന്നും ധോണി പറഞ്ഞു.നെഹ്ര മികച്ച ബൌളറാണ്. എന്നാല്‍ അവസാന ഓവറില്‍ നെഹ്രയ്ക്ക് മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിഞ്ഞിട്ടില്ലെ- ധോണി ചൂണ്ടിക്കാട്ടി. നെഹ്രയെ അവസാന ഓവര്‍ എറിയിപ്പിച്ചത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

ഇന്ത്യയുടെ അവസാന ഒമ്പതു വിക്കറ്റുകള്‍ വെറും 29 റണ്‍സിന് ആണ് നഷ്ടമായത്. സച്ചിനും സെവാഗും ഗംഭീറും നല്‍കിയ മികച്ച തുടക്കം ഉപയോഗപ്പെടുത്താന്‍ മധ്യനിരയ്ക്കായിരുന്നില്ല.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+