ധോണി മികച്ച നായകന്‍, നല്ല മനുഷ്യന്‍: സച്ചിന്‍
മുംബൈ: 21വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിനിടയില്‍ താനുള്‍പ്പെട്ട ടീമിനെ നയിച്ചവരില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സാഹചര്യം പഠിക്കാനും അത് മികച്ചരീതിയില്‍ കൈകാര്യം ചെയ്യാനും ധോണിയ്ക്കുള്ള കഴിവ് അപാരമാണെന്നും സച്ചിന്‍ പറഞ്ഞു. ലോകകപ്പ് നേടിയദിവസം തന്റെ ജീവിതത്തിലെ മഹത്തായ ദിവസമാണെന്നും ഒരു അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞു.

ഇക്കാലത്തിനിടെ ആറ് ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളാണ് സച്ചിന്‍ കളിച്ചത്. പക്ഷേ തന്റെ സ്വപ്‌നം സഫലമായത് ധോണിയെന്ന നായകന് കീഴില്‍ കളിച്ചപ്പോഴാണെന്നാണ് സച്ചിന്‍ പറയുന്നത്. ധോണി എല്ലായ്‌പോഴും ജാഗ്രതോടെയാണ് കളിക്കളത്തില്‍ നില്‍ക്കുന്നത്. വളരെ ബുദ്ധികൂര്‍മ്മതയുള്ള വ്യക്തിയാണ് അദ്ദേഹം. സാഹചര്യം മനസ്സിലാക്കി തീരുമാനമെടുക്കാന്‍ മിടുക്കനാണ് അദ്ദേഹം. മാത്രമല്ല മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുന്നതില്‍ അദ്ദേഹം മടികാണിക്കാറില്ല- സച്ചിന്‍ പറഞ്ഞു. ധോണി എപ്പോഴും ബൗളര്‍മാരും, ബാറ്റ്‌സ്മാന്‍മാരും മുതിര്‍ന്ന കളിക്കാരുമായി പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ നടത്തും. മറ്റൊരു എടുത്തുപറയേണ്ടകാര്യം അദ്ദേത്തിന്റെ ശാന്തതയാണ്.
ഒരിക്കലും കളിക്കളത്തില്‍ ഒരുതരത്തിലുള്ള ഛേഷ്ടകളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകാറില്ല, വലിയ സമ്മര്‍ദ്ദത്തിലാണെങ്കിലും ധോണി ശാന്ത ഭാവം വിടാറില്ല- സച്ചിന്‍ അടിവരയിടുന്നു. ഇത്തരം നല്ല മാനുഷിക ഗുണങ്ങളാണ് ഒരു ക്യാപ്റ്റന് വേണ്ടതെന്നും ലിറ്റില്‍ മാസ്റ്റര്‍ പറഞ്ഞു.
കോച്ച് ഗാരി കേഴ്‌സ്റ്റണെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം ടീം ഇന്ത്യയ്‌ക്കൊപ്പം തുടരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നാണ് സച്ചിന്‍ മറുപടി നല്‍കിയത്. ചിലകാര്യങ്ങളാള്‍ അദ്ദേഹത്തിന് ടീം ഇന്ത്യയ്‌ക്കൊപ്പം തുടരാനാകില്ലെന്നറിയാം, അദ്ദേഹത്തിന്റെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു-സച്ചിന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications