Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലി ഏകദിന ടീമില്‍ തിരിച്ചെത്തി

മുംബൈ: മാര്‍ച്ചില്‍ വെസ്റ് ഇന്‍ഡീസില്‍ ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ മുപ്പതംഗ സാധ്യതാ ടീമിന പ്രഖ്യാപിച്ചു. ജനവരി അവസാനം വെസ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന രണ്ട് ഏകദിനങ്ങള്‍ക്കുമുള്ള പതിനാറംഗ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഏകദീന ടീമില്‍ തിരിച്ചെത്തി.

തുടര്‍ച്ചയായി ബാറ്റിിംഗില്‍ പരാജയപ്പെടുന്ന ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെയും ദക്ഷിണാഫ്രക്കന്‍ പര്യടനത്തിനിടെ നാട്ടിലേക്ക് തിരിച്ചയക്കപ്പെട്ട ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനെയും വെസ്റ് ഇന്‍ഡീസിനെതിരായ രണ്ട് ഏകദിനങ്ങള്‍ക്കുമുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സെവാഗിനു പകരം സച്ചിന്‍ ടെണ്ടുല്‍ക്കറെ വൈസ് ക്യാപ്റ്റനായി നിമയിച്ചിട്ടുണ്ട്.

റോബിന്‍ ഉത്തപ്പയെയും സുരേഷ് റെയ്നയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനില്‍ കുംബ്ലെക്കും മുനഫ് പട്ടേലിനും വെസ്റ് ഇന്‍ഡീസിനെതിരായ ടീമില്‍ സ്ഥാനം കിട്ടിയില്ല.

ഗാംഗുലി അനുഭവസമ്പത്തുള്ള കളിക്കാരനാണെന്നും ഈയിടെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ് പരമ്പരയില്‍ അദ്ദേഹം ഉജ്വലമായ പ്രകടനമാണ് കാഴ്ച വച്ചതെന്നും സെലക്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ ദിലീപ് വെംഗ്സാര്‍കര്‍ പറഞ്ഞു.

വെസ്റ് ഇന്‍ഡീസിനെതിരായ ടീം: രാഹുല്‍ ദ്രാവിഡ് (ക്യാപ്റ്റന്‍), റോബിന്‍ ഉത്തപ്പ, സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി, ദിനേശ് കാര്‍ത്തിക്, സുരേഷ് റെയ്ന, ഗൗതം ഗംഭീര്‍, സഹീര്‍ഖാന്‍, എസ്.ശ്രീശാന്ത്, അജിത് അഗാര്‍കര്‍, ജോഗീന്ദര്‍ ശര്‍മ, രമേഷ് പവാര്‍, ഹര്‍ഭജന്‍സിംഗ്, ആര്‍.പി.സിംഗ്.

ലോകകപ്പിനുള്ള സാധ്യതാ ടീം: രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍കര്‍, സൗരവ് ഗാംഗുലി, മുഹമ്മദ് കെയ്ഫ്, മഹേന്ദ്ര സിംഗ് ധോണി, ഇര്‍ഫാന്‍ പഠാന്‍, മുനഫ് പട്ടേല്‍, സഹീര്‍ഖാന്‍, എസ്.ശ്രീശാന്ത്, അജിത് അഗാര്‍കര്‍, റോബിന്‍ ഉത്തപ്പ, സുരേഷ് റെയ്ന, രമേഷ് പവാര്‍, അനില്‍ കുംബ്ലെ, ആര്‍.പി.സിംഗ്, ദിനേശ് മോംഗിയ, വി.ആര്‍.വി.സിംഗ്, ദിനേശ് കാര്‍ത്തിക്, പാര്‍ഥിപ് പട്ടേല്‍, യുവരാജ്സിംഗ്, വി.വി.എസ്.ലക്ഷ്മണ്‍, ഗൗതം ഗംഭീര്‍, രോഹിത് ശര്‍മ, എസ്.ബദരിനാഥ്, ഇശാന്ത് ശര്‍മ, രാജേഷ് പവാര്‍, ജൊഗീന്ദര്‍ ശര്‍മ, ചേതേശ്വര പുജാര.

Story first published: Wednesday, December 7, 2011, 13:56 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+