അഫ്രീദിയുടെ കരുത്തില്‍ പാക് നേടി
കൊളംബോ: കാത്തിരുന്നപോലെയായിരുന്നില്ല കാര്യങ്ങള്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ച ഐറിഷ് പടയുടെ മാതൃകയിലായിരുന്നു ദുര്‍ബലരെന്ന് എല്ലാവരും കരുതിയിരുന്ന കാനഡയുടെ നീക്കങ്ങള്‍. പക്ഷേ പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി ഉറച്ചുതന്നെയായിരുന്നു, ആ വാശിയ്ക്കു മുന്നില്‍ പടിയ്ക്കല്‍ കലമുടയ്ക്കുകയല്ലാതെ കാനഡയ്ക്ക് മറ്റു വഴിയുണ്ടായിരുന്നില്ല.

അട്ടിമറിയുടെ ഗന്ധമുള്ള ഒരുകാറ്റുയര്‍ത്തിയാണ് കാനഡ തുടങ്ങിയത്. അഫ്രീദിയുടെ നേതൃത്വത്തില്‍ പാക് ടീം ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളിലെ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. അഞ്ചു വിക്കറ്റും ഒരു റണ്ണൗട്ടുമായി ടീമിനെ മുന്നില്‍നിന്നു നയിച്ച ഷാഹിദ് അഫ്രീദിയുടെ ഓള്‍റൗണ്ട് മികവാണ് പാകിസ്താനെ മികച്ച നിലയിലെത്തിച്ചത്. ബാറ്റിംഗില്‍ തകര്‍ച്ച നേരിട്ട അവര്‍ മിന്നുന്ന ബൗളിംഗ് പ്രകടനത്തിനൊടുവില്‍ 46 റണ്‍സിനാണ് ക്രിക്കറ്റിലെ ദുര്‍ബലരായ കാനഡയെ തുരത്തിയത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 43 ഓവറില്‍ വെറും 184 റണ്‍സിനു പുറത്താകുകയായിരുന്നു. തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ കാനഡയെ 42.5 ഓവറില്‍ 138ന് പാകിസ്താന്‍ പായ്ക്ക് ചെയ്തു. 10 ഓവറില്‍ 23 റണ്‍സ് വഴങ്ങിയാണ് അഫ്രീദി അഞ്ചു വിക്കറ്റ് നേടിയത്. നേരത്തെ 17 പന്തില്‍ 20 റണ്‍സ് സ്വന്തമാക്കിയ അദ്ദേഹം കനേഡിയന്‍ ഇന്നിംഗ്‌സില്‍ ഒരു റണ്ണൗട്ടിനും വഴിയൊരുക്കി. അഫ്രീദി തന്നെയാണ് കളിയിലെ താരം.
നേരത്തെ ടോസ് നേടിയ പാക് നായകന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദുര്‍ബലരായ എതിരാളികള്‍ക്കെതിരേ കൂറ്റന്‍ സ്‌കോര്‍ ലഭിയ്ക്കുമെന്ന മുന്‍വിധിയാണോ പാകിന് വിനയായത് എന്ന് തോന്നിയ്ക്കും വിധമായിരുന്നു തുടക്കത്തിലെ പാളിച്ച. പാളി.കാനഡയുടെ ബൗളിംഗിനെ കാര്യമായി കണക്കിലെടുക്കാഞ്ഞതാണ് അഫ്രീദിയുടെ പടയ്ക്ക് വിനയായത്.
കാനഡ കാര്യമായിട്ടാണ് ഇറങ്ങിയിരിക്കുന്നതെന്ന് മനസിലായപ്പേഴേക്കും പാക് ഓപ്പണര്‍മാരായ മുഹമ്മദ് ഹഫീസ്(11), അഹമ്മദ് ഷഹ്‌സാദ്(12) മധ്യനിരയിലെ വിശ്വസ്തരായ കമ്രാന്‍ അക്മല്‍(16), യൂനിസ് ഖാന്‍(6) എന്നിവര്‍ തെറിച്ചിരുന്നു. അഞ്ചാം വിക്കറ്റില്‍ മിസ്ബ ഉള്‍ ഹഖും(37), ഉമര്‍ അക്മലും(47) നടത്തിയ ചെറുത്തുനില്‍പ്പാണ് പാകിസ്താന്‍ സ്‌കോര്‍ 150 കടത്തിയത്.
185 റണ്‍സ് എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ കാനഡ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് തുലച്ച അവര്‍ അഫ്രീദിക്കു മുമ്പില്‍ ആയുധം വച്ചു കീഴടങ്ങുകയായിരുന്നു. 43 റണ്‍സ് നേടിയ ജിമ്മി ഹന്‍സ്രയാണ് കാനഡപ്പടയിലെ ടോപ് സ്‌കോറര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications