
പങ്കെടുത്ത ആദ്യ മീറ്റാണ്. കിരീടം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. 32കിലോമീറ്ററിനുശേഷം വേഗത കൂടി. ഒരു പക്ഷേ, അതുകൊണ്ടായിരിക്കാം എത്യോപ്യന്‍ താരങ്ങള്‍ക്ക് മറികടക്കാന്‍ കഴിയാതെ വന്നത്- മല്‍സരശേഷം കെനിയന്‍ താരം പറഞ്ഞു.
ഇതില്‍ ഏറ്റവും രസകരമായ കാര്യം ഒരു ഫാള്‍സ് സ്റ്റാര്‍ട്ടിനും ഒരു കുഴഞ്ഞുവീഴലിനും ശേഷമാണ് രണ്ടു മണിക്കൂര്‍ 28 മിനിറ്റ് 43 സെക്കന്റ് സമയം കൊണ്ട് കിപ്ലാഗട്ട് ഫിനിഷ് ചെയ്തത്.
100 മീറ്റര്‍ താരം ഉസൈന്‍ ബോള്‍ട്ടിനാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്. പരിക്കു മൂലം അമേരിക്കന്‍ താരം ടൈസണ്‍ ഗേയും അസാഫാ പവലും ലോകമീറ്റിലെത്താത്തതിനാല്‍ ഈ ഗ്ലാമര്‍ ഇനത്തില്‍ ബോള്‍ട്ട് തന്നെ ഒന്നാമതെത്തുമെന്നാണ് ആരാധകരുടെ വിശ്വാസം.