അഭയ: ഗീതയ്‌ക്കും ചിത്രയ്‌ക്കും ജാമ്യം അനുവദിച്ചു
ലണ്ടന്‍ : മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് കോച്ച് ബോബ് വൂമര്‍ കൊല്ലപ്പെട്ടതാണെന്ന് നേരത്തെ വ്യക്തമാക്കിയ ജമൈക്കന്‍ പൊലീസ് തങ്ങള്‍ പറഞ്ഞതൊക്കെ വിഴുങ്ങി വൂമറിന്റേത് സ്വാഭാവിക മരണമാണെന്ന് അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് ടാബ്ലോയ്ഡ് ഡെയ് ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുത്തയാഴ്ച കിങ്സ്റ്റണില്‍ വാര്‍ത്താസമ്മേളനം നടത്തി ജമൈക്കന്‍ പൊലീസ് ഇത്തരമൊരു പ്രഖ്യാപനം നടത്തുമെന്നാണ് ഡെയ് ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടര മാസത്തെ അന്വേഷണത്തിനു ശേഷം വൂമറിന്റെ മരണം കൊലപാതകമല്ലെന്ന് പ്രഖ്യാപിക്കാനിരിക്കുകയാണ് ജമൈക്കന്‍ പൊലീസെന്നാണ് റിപ്പോര്‍ട്ട്.
ഹൃദയാഘാതം മൂലമാണ് വൂമര്‍ മരിച്ചതെന്നാണത്രെ പൊലീസ് ഭാഷ്യം. വൂമര്‍ ആരോഗ്യവാനായ ഒരാളല്ലായിരുന്നുവെന്നും സ്വാഭാവിക കാരണങ്ങളാലാണ് അദ്ദേഹം മരിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വൂമറിനെ കൊലപ്പെടുത്തിയതാണെന്ന് നൂറ് ശതമാനവും ഉറപ്പാണെന്ന് പറഞ്ഞ ജമൈക്കന്‍ പൊലീസാണ് കടകവിരുദ്ധമായ കണ്ടെത്തല്‍ പ്രഖ്യാപിക്കാനിരിക്കുന്നത്. വൂമറിനെ കഴുത്ത് ഞെരിച്ചു കൊന്നതാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പിന്നീട് മദ്യത്തില്‍ വിഷം കൊടുത്ത് കൊന്നതാണെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമാണ് വൂമറിന്റേത് കൊലപാതകമേയല്ലെന്ന പ്രഖ്യാപനത്തിന് ജമൈക്കന്‍ പൊലീസ് ഒരുങ്ങുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications