ഓസീസ് X ഇന്ത്യ: ക്വാര്‍ട്ടറിലെ ഫൈനല്‍
അഹമ്മദാബാദ്: പാകിസ്താന്റെ മുന്നില്‍ വാലൊടിഞ്ഞ കംഗാരുക്കളെ കൊല്ലുക, ധോണിയുടെയും കൂട്ടരുടെയും ദൗത്യം അതാണ്. എന്നാല്‍ ശത്രുക്കളെ കടന്നാക്രമിച്ച് കീഴപ്പെടുത്താനാണ് ചാമ്പ്യന്‍സ് ടീം നായകന്റെ ആഹ്വാനം. ഇന്ത്യന്‍ തന്ത്രങ്ങളിലൂടെ തന്നെ ഓസീസിനെ കീഴടക്കുമെന്ന് പോണ്ടിങിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മറുപടിയും നല്‍കുന്നു.

സമകാലീന ക്രിക്കറ്റിലെ ചിരവൈരികളായി എണ്ണപ്പെടുന്ന ഇന്ത്യയും ഓസീസും ക്വാര്‍ട്ടറില്‍ മുഖാമുഖാമെത്തുമ്പോള്‍ പോരാട്ടം കനക്കുമെന്ന് സുനിശ്ചിതം. ജയം അല്ലെങ്കില്‍ മരണം ധോണിയ്ക്കും പോണ്ടിങിനും അതറിയാം. ഓസീസ് തോറ്റാല്‍ പോണ്ടിങിന്റെ മത്സരമായി ഒരുപക്ഷേ ഇത് മാറിയേക്കാം. മറിച്ചാണെങ്കില്‍ ധോണിയുടെ ചോരയ്ക്കായി മുറവിളി ഉയരും. ഇരുടീമുകളുടെയും ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്ന മൊട്ടേറയിലുള്ള സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 2.30 മുതലാണ് മത്സരം. എ ഗ്രൂപ്പില്‍ മൂന്നാമന്മാരായാണ് കഴിഞ്ഞ മൂന്നു തവണയും കിരീടം നേടിയ ആസ്‌ത്രേലിയ വരുന്നത്.
ബി ഗ്രൂപ്പില്‍ രണ്ടാമന്മാരായി ഇന്ത്യയും. ഗ്രൂപ്പ് റൗണ്ടില്‍ ആസ്‌ട്രേലിയയ്ക്ക് നാലു ജയവും ഒരു തോല്‍വിയുമാണ് ഉണ്ടായിരുന്നത്. ഒരു കളി മഴ കൊണ്ടുപോയി. ഇംഗ്ലണ്ടിന്റെ ടൈയും ദക്ഷിണാഫ്രിക്കയോടുള്ള തോല്‍വിയും ബംഗ്‌ളാദേശ്, വിന്‍ഡീസ്, അയര്‍ലന്‍ഡ്, ഹോളണ്ട് എന്നിവരെ കീഴടക്കിയുമാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. ഇരു ടീമുകളുടെയും ശക്തിയും ദൗര്‍ബല്യവുമെല്ലാം ഗ്രൂപ്പ് മത്സരങ്ങളിലൂടെ പുറത്തായികഴിഞ്ഞു.
ഇന്ത്യയും ആസ്‌ട്രേലിയയും തമ്മില്‍ 104 ഏകദിനങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 61 തവണ വിജയം ഓസീസിനൊപ്പമായിരുന്നു. 35 ഇന്ത്യന്‍ വിജയങ്ങളുണ്ടായപ്പോള്‍ എട്ടെണ്ണം ഫലമില്ലാതെ പോയി. ലോകകപ്പിലെ ഒമ്പതു കളികളില്‍ ഏഴും ഓസീസിനായിരുന്നു. 24 കൊല്ലത്തിനു മുമ്പാണ് ഇതിനുമുമ്പ് ഇന്ത്യ ലോകകപ്പില്‍ ഓസീസിനെ തോല്പിച്ചത്. തങ്ങള്‍ക്കെതിരായ ചരിത്രം തിരുത്തിയെഴുതാന്‍ ധോണിയ്ക്കും സംഘത്തിനും കഴിയുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications