മുംബൈ: ശ്രീലങ്കയ്‌ക്കെതിരെ ശനിയാഴ്ച നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യന്‍ ബൗളര്‍ ആശിഷ് നെഹ്‌റ കളിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായതോടെ നെഹ്‌റയ്ക്ക് പകരമാരെന്ന ചോദ്യമുയരുന്നു.

പാകിസ്താനെതിരെ ബുധനാഴ്ച മൊഹാലിയില്‍ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് നെഹ്‌റയുടെ കൈവിരലിന് പരിക്കേറ്റത്. വിരലിന് പൊട്ടലുള്ളതായി എക്‌സ് റെയില്‍ വ്യക്തമായിട്ടുണ്ട്. പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ മിഡ് വിക്കറ്റില്‍ നിന്ന് അഫ്രീദിയുടെ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നെഹ്‌റയുടെ വലം കൈയിലെ വിരലിന് പരിക്കേറ്റത്. വിരലില്‍ ഒന്നിലധികം ഒടിവുകള്‍ ഉള്ളതിനാല്‍ ശസ്ത്രക്രിയ ആവശ്യമായി വരും എന്നാണ് നിഗമനം. നെഹ്‌റയുടെ ഐപിഎല്‍ മത്സരങ്ങള്‍ക്കും ഇത് ഭീഷണിയാണ്.