ഐപിഎല്‍ ഒത്തുകളി: ഇവര്‍ എവിടെയാണ്?
ദില്ലി: മാസം രണ്ട് കഴിയുന്നു, കൊട്ടിഘോഷിച്ച് കൊണ്ടാടിയ ഐ പി എല്‍ കോഴവിവാദത്തിലെ ആരോപിതരും ഇടനിലക്കാരും ഇപ്പോള്‍ എവിടയൊണ്? ജാമ്യത്തിലിറങ്ങിയും അല്ലാതെയും ഓരോരുത്തരും അവരവരുടെ ജീവിതത്തിലേക്ക് മടങ്ങി.
അന്വേഷണസംഘം അധോലോകനായകരായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ മുതലായവരെയും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കളിക്കാരും ഇടനിലക്കാരും ഉള്‍പ്പെടെ 26 പ്രതികളുണ്ട് ഐ പി എല്‍ ഒത്തുകളിക്കേസില്‍.
ഇതില്‍ 19 പേരും ഇപ്പോള്‍ ജാമ്യത്തിലാണ്. ശ്രീശാന്തും മെയ്യുപ്പനും വിന്‍ധു ധാരാസിംഗും മറ്റും ഇപ്പോള്‍ എവിടെയാണ് എന്നറിയേണ്ടേ?

ശ്രീശാന്ത്
നടനായിട്ടേ ബാക്കി കാര്യമുള്ളൂ എന്ന വാശിയിലാണ് ശ്രീശാന്ത്. ബാലചന്ദ്രകുമാറിന്റെ ബിഗ് പിക്ചറില്‍ ബോളിവുഡ് സുന്ദരിക്കൊപ്പം അഭിനയിക്കാനൊരുങ്ങുകയാണ് ശ്രീയിപ്പോള്‍.

അങ്കിത് ചവാന്‍
വിവാദങ്ങള്‍ക്കിടെ വിവാഹിതനായ ചവാന്‍ ജയിലിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ശ്രീശാന്തിനൊപ്പം ജാമ്യം കിട്ടി പുറത്തിറങ്ങിയ ചവാന്‍ മധുവിധു ആഘോഷത്തിലാണിപ്പോള്‍.

അജിത് ചന്ദില
ഒത്തുകളിക്കേസില്‍ ജയിലിലുള്ള ഏക കളിക്കാരനാണ് ചന്ദില.

ഗുരുനാഥ് മെയ്യപ്പന്‍
ജൂണ്‍ നാലിനാണ് മെയ്യപ്പന്‍ ജാമ്യത്തിലിറങ്ങിയത്. പിന്നീട് അന്വേഷണസംഘം വിളിപ്പിച്ചു എങ്കിലും പിന്നീട് മെയ്യപ്പന്‍ ജയിലില്‍ കിടന്നിട്ടില്ല

വിന്‍ധൂ ധാരാംസിംഗ്
വിന്‍ധു ധാരാസിംഗും മെയ് 4നാണ് ജാമ്യത്തിലിറങ്ങിയത്.

രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും
രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളായ രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും ഒത്തുകളിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയരായിരുന്നു. ഇരുവരും ലണ്ടനില്‍ അവധിക്കാലം ആസ്വദിക്കുയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications