ലക്ഷ്മണിന് സെഞ്ച്വറി; ഇന്ത്യ 362 ന് പുറത്ത്
സെന്റ് കിറ്റ്സ്: വി.വി.എസ് ലക്ഷ്മണിന്റെ സെഞ്ച്വറിക്കും ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാനായിട്ടില്ല. 362ന് പുറത്തായ ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ബാറ്റിംഗ് തുടങ്ങിയ വെസ്റ് ഇന്‍ഡീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുത്തിട്ടുണ്ട്.
യുവരാജ്സിംഗും മുഹമ്മദ് കൈഫും പൂജ്യത്തിന് പുറത്താവുകയും ദ്രാവിഡും (22), ധോണിയുടെ (29) ചെറുത്തുനില്പ് നടത്താതെ അടിയറവ് പറയുകയും ചെയ്ത നാലാം ദിവസം ഇന്ത്യയെ മുന്നോട്ടുകൊണ്ടു പോയത് 231 പന്തില്‍ നിന്ന് 100 റണ്‍സെടുത്ത ലക്ഷ്മണാണ്. അനില്‍ കുംബ്ലെയും (43) ഹര്‍ഭജന്‍സിംഗും (38) വാലറ്റത്ത് നടത്തിയ ചെറുത്തുനില്പാണ് സ്കോര്‍ 350 കടത്താന്‍ ഇന്ത്യയെ സഹായിച്ചത്.
ഫോളോ ഓണ്‍ ഒഴിവാക്കാന്‍ വേണ്ട സ്കോര്‍ ഇന്ത്യക്ക് നേടാനായില്ലെങ്കിലും വെസ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ആരംഭിക്കുകയായിരുന്നു. ഗെയ്ല്‍, സര്‍വണ്‍, ലാറ, ചന്ദര്‍പോള്‍ എന്നീ പ്രമുഖ ബാറ്റ്സ്മാന്‍മാരുടെ വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാലിന് 113 എന്ന നിലയിലാണ് അവര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications