Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈനല്‍ അങ്കത്തിന് തയ്യാര്‍: ധോണി

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരെയുള്ള അന്തിമപോരാട്ടത്തിന് ടീം പൂര്‍ണസജ്ജമാണെന്ന് ഇന്ത്യന്‍ നയാകന്‍ മഹേന്ദ്രസിങ് ധോണി. പാകിസ്താനെതിരെ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ പേസര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും ധോണി പറഞ്ഞു.

Mahendra Singh Dhoni

ലോകകപ്പ് ഫൈനലില്‍ ടീം എത്തിയത് സ്വപ്നതുല്യമാണ്. വേണ്ട സമയത് മികച്ച രീതിയില്‍ മത്സരിക്കാന്‍ ടീമിനായി. എല്ലാ മത്സരങ്ങളും മികച്ചതായിരുന്നു. ഒന്നും ഏളുപ്പമായിരുന്നില്ല. മികച്ച സ്‌കോറുകള്‍ പിന്തുടരാനും നമുക്കായി. എല്ലാ താരങ്ങളും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അന്തിമപ്പോരാട്ടത്തിന്റെ നമ്മള്‍ പൂര്‍ണ്ണ സജ്ജമായിട്ടുണ്ട്. പക്ഷേ ഫൈനലില്‍ നമ്മുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടിയിരിക്കുന്നു-ധോണി പറഞ്ഞു.പാകിസ്താനെതിരെ സേവാഗും സച്ചിനും മികച്ച തുടക്കമാണ് നല്‍കിയത്. നമ്മുടെ പേസര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. സെമിയില്‍ 260 റണ്‍സ് മികച്ച സ്‌കോര്‍ തന്നെയാണെന്ന് കരുതിയിരുന്നുവെന്നും ധോണി പറഞ്ഞു.

സച്ചിനും സേവാഗും നല്ല തുടക്കം നല്‍കിയെങ്കിലും പിന്നീട് കാര്യങ്ങള്‍ കഠിനമായിരുന്നു. അപ്പോഴും മാന്യമായ ഒരു സ്‌കോര്‍ നേടണമെന്നായിരുന്നു ആഗ്രഹം. 260 നല്ല സ്‌കോര്‍ തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്. സച്ചിന്‍ യുവതാരങ്ങള്‍ക്ക് നല്ലൊരു പ്രചോദനമായിരുന്നു. 15 മാച്ചുകളില്‍ സച്ചിനൊപ്പം ബാറ്റ് ചെയ്താല്‍ അതിന്റെ ഗുണം സഹകളിക്കാരിലുണ്ടാകും. അത് ഒറു 50 മാച്ചെങ്കിലും കളിച്ചതിന്റെ ഗുണമായിരിക്കും ചെയ്യുക-ധോണി പറഞ്ഞു. സെമിഫൈനലില്‍ പാകിസ്താനെതിരെ ഇന്ത്യ 29 റണ്‍സിനാണ് വിജയിച്ചത്.

Story first published: Saturday, May 12, 2012, 16:15 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+