ഇത് യുവരാജല്ല, മഹാരാജ്
മുംബൈ: ഇത് യുവരാജല്ല, മഹാരാജ്, ഇന്ത്യയ്ക്കും സച്ചിനും വേണ്ടി ലോകകപ്പ് സമ്മാനിച്ചാണ് യുവി ലോകകപ്പിന്റെ മഹാരാജാവായി മാറിയത്. ബൗളിങ്, ബാറ്റിങ് ഫീല്‍ഡിങ് ക്രിക്കറ്റിന്റെ എല്ലാ മേഖലകളിലും ഒരുപോലെ തിളങ്ങിയ യുവിയോട് മത്സരിയ്ക്കാന്‍ മറ്റൊരു താരമില്ല.

യുവരാജിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയപ്പോള്‍ നെറ്റിചുളിച്ചവര്‍ ഏറെയായിരുന്നു. ഫോം കിട്ടാതെ ഉഴറിയ താരത്തെ എടുത്തതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയ്ക്കും സെലക്ടര്‍മാര്‍ക്കും വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ ഏയ്തവര്‍ ഏറെ. എന്നാല്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് യുവി മറുപടി നല്‍കിയത് കളിക്കളത്തിലാണ്. ബാറ്റു കൊണ്ടും പന്തു കൊണ്ടും മാത്രമല്ല, ഫീല്‍ഡില്‍ മിന്നല്‍ പ്രകടനങ്ങള്‍ നടത്തിയും താരം വിമര്‍ശകരുടെ വായടപ്പിച്ചു.
പ്രാഥമിക റൌണ്ടിലെ ആറു കളികളില്‍ മൂന്നു മാന്‍ ഓഫ് ദ് മാച്ച്, ക്വാര്‍ട്ടറില്‍ കംഗാരുക്കളുടെ വാലൊടിച്ചതിന് നാലാമത്തെ മാന്‍ ഓഫ് ദ മാച്ച്. വിനാശകാരിയായ ബാറ്റ്‌സമാനും ഗ്യാപ്പില്‍ വരുന്ന പാര്‍ട്ട് ടൈം ബൗളറുമെന്ന നിലയില്‍ നിന്ന് വിശ്വസിയ്ക്കാവുന്ന ബാറ്റ്‌സ്മാനും വിക്കറ്റെടുക്ക ബൗളറെന്ന നിലയിലേക്കും ഈ ലോകകപ്പില്‍ യുവരാജ് വളര്‍ന്നു.
362 റണ്‍സുമായി ബാറ്റ്‌സ്മാന്‍മാരുടെ മുന്‍നിരയില്‍ തന്നെ യുവരാജുണ്ട്. ഫൈനലില്‍ നേടിയ രണ്ടു വിക്കറ്റ് അടക്കം 15 വിക്കറ്റുകളും യുവി പേരിനൊപ്പം ചേര്‍ത്തു. വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന ആഫ്രിദിയും സഹീറും 21 വിക്കറ്റുകളാണ് എടുത്തതെന്നറിയുമ്പോഴാണ് യുവിയുടെ മികവ് വ്യക്തമാവുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications